NEWS
ഖത്തറിന്റെ ആജീവനാന്ത വിലക്ക്: 27 ആരോഗ്യപ്രവർത്തകരുടെ കരിയർ അവസാനിപ്പിച്ച ‘കുറുക്കുവഴി’; ആരോഗ്യ സേവന സംവിധാനത്തിലും മാറ്റം

ദോഹ∙ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള ലൈസൻസിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച 27 ആരോഗ്യപ്രവർത്തകർക്ക് ഖത്തർ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഈ വർഷം ആദ്യ ആറുമാസത്തിനിടെയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവരെ കണ്ടെത്തിയത്. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആരോഗ്യ പ്രഫഷൻസ് വിഭാഗം ഡയറക്ടർ ഡോ. സഅദ് അൽ കഅബി ആണ് നടപടി സംബന്ധിച്ച വിവരം പുറത്തുവിട്ടത്.ആരോഗ്യപ്രവർത്തകരുടെ റജിസ്ട്രേഷൻ, ലൈസൻസിങ് നടപടികളുടെ ആദ്യ ഘട്ടത്തിൽ തന്നെ വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷകരുടെ പ്രാഥമിക പരിശോധനയിലൂടെ വ്യാജ രേഖകൾ ലൈസൻസ് അനുവദിക്കുന്നതിന് മുൻപുതന്നെ കണ്ടെത്താൻ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Fashion ⏭️


