NEWS
പവർകട്ടിൽ ഇരുട്ടിലായി തമിഴ്നാട് മന്ത്രിമാരും; വൈദ്യുതി മുടക്കം ആയുധമാക്കി ഡിഎംകെ

ചെന്നൈ ∙ സംസ്ഥാനത്ത് വൈദ്യുതി തടസ്സത്തെ വിജയ് സർക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ് തമിഴ്നാട്ടിലെ പ്രതിപക്ഷം. ടിവികെ സർക്കാരിലെ മന്ത്രിമാർ അടക്കം പങ്കെടുക്കുന്ന ചടങ്ങുകളിൽ വൈദ്യുതി മുടങ്ങുന്ന ചിത്രങ്ങളാണ് ഡിഎംകെ നേതാക്കൾ പങ്കുവയ്ക്കുന്നത്. ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങളിൽ മന്ത്രിമാർ തന്നെ വൈദ്യുതി മുടക്കം നേരിടുന്നതായി കുറിച്ചു.ചെന്നൈയിലെ വൈദ്യുതി വിതരണ കോർപറേഷന്റെ ഹെഡ് ഓഫിസ് വിജയ് സന്ദർശിച്ചപ്പോൾ ഈ വിഷയം ചർച്ച ചെയ്തില്ലെന്നും പകരം ‘റീലുകൾ’ ചിത്രീകരിച്ചുവെന്നും സ്റ്റാലിൻ പരിഹസിച്ചു. അടുത്തിടെ മന്ത്രിമാരായ ആർ നിർമൽ കുമാർ, പി. വിശ്വനാഥൻ, കെ.എ. സെങ്കോട്ടയ്യൻ, ആധവ് അർജുന, വി ഗാന്ധിരാജ് എന്നിവർ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളും ഡിഎംകെ പ്രചരിപ്പിക്കുന്നുണ്ട്. മന്ത്രിമാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താണെന്ന് പറയേണ്ട ആവശ്യമില്ലെന്നും സ്റ്റാലിൻ പരിഹസിച്ചു.
Fashion ⏭️




