NEWS
ലോകായുക്തയിൽ സ്പെഷ്യൽ ഗവ. പ്ലീഡർ

തിരുവനന്തപുരം: ലോകായുക്തയിൽ സീനിയർ ഗവ. പ്ലീഡറുടെ നിലവിലുള്ള ഒരു തസ്തിക താത്കാലികമായി സ്പെഷ്യൽ ഗവ. പ്ലീഡറായി ഉയർത്തി. കെ.എസ്. രാജീവിനെ സ്പെഷ്യൽ ഗവ. പ്ലീഡറായി നിയമിച്ചു. നിലവിൽ ഒരു സ്പെഷ്യൽ ഗവ. പ്ലീഡറും മൂന്ന് സീനിയർ ഗവ. പ്ലീഡർമാരും ലോകായുക്തയിലുണ്ട്. മൂന്ന് സീനിയർ ഗവ. പ്ലീഡർമാരുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. ശേഷിക്കുന്ന ഒരാളുടെ കാലാവധി ഈമാസം 30ന് പൂർത്തിയാവും. ഇതെല്ലാം കണക്കിലെടുത്താണ് സ്പെഷ്യൽ ഗവ. പ്ലീഡർ തസ്തികയുണ്ടാക്കിയത്.




