NEWS
‘ചവിട്ടിപ്പൊളിക്കാൻ നിങ്ങളാരാണ്’: നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ച് എംഎൽഎ

മലപ്പുറം∙ രണ്ട് സ്ത്രീകളും അമ്മയും മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ നടപടി തടഞ്ഞ് നജീബ് കാന്തപുരം എംഎൽഎ. പെരിന്തൽമണ്ണയിലെ വേങ്ങൂരിലാണ് സംഭവം. മേലാറ്റൂർ അർബൻ സഹകരണ ബാങ്കിൽനിന്ന് അച്ഛന്റെ ചികിത്സയ്ക്കായി 2022ലാണ് വീടും സ്ഥലവും ഈടുവച്ച് കുടുംബം 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഒരു ലക്ഷത്തോളം രൂപ ഇവർ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ, ഈ കുടുംബത്തിന്റെ അത്താണിയായിരുന്ന കുടുംബനാഥൻ മരിച്ചതോടെ വായ്പ കൃത്യമായി തിരിച്ചടയ്ക്കാനായില്ല. അച്ഛന്റെ മരണത്തോടെ അമ്മയും രോഗിയായി. രണ്ട് യുവതികളും അമ്മയും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ജപ്തി നടപടിക്കായി എത്തിയത്. ഇതോടെ കുടുംബം വീടിനകത്തുതന്നെ നിന്നു. വാതിൽ തുറന്നില്ലെങ്കിൽ വീട് ചവിട്ടി തുറക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതോടെയാണ് കുടുംബം നജീബ് കാന്തപുരത്തെ ബന്ധപ്പെടുന്നത്.
Fashion ⏭️




