NEWS

‘ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കും’; പാക്കിസ്ഥാനെ ലക്ഷ്യമിട്ട് എസ്. ജയ്ശങ്കർ


ന്യൂയോർക്ക് ∙ ഭീകരത ആഗോള സമാധാനത്തിന് നിരന്തരമായ ഭീഷണിയായി തുടരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ 81ാം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഭരണകൂടം സ്പോൺസർ ചെയ്യുന്ന, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാനെ പേരെടുത്ത് പറയാതെ അദ്ദേഹം മുന്നറിയിപ്പ് നൽകി.ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുമെന്ന് ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ നിലപാട് വ്യക്തമാക്കി. തീവ്രവാദ ഭീഷണികളോട് പ്രതികരിക്കാനുള്ള രാജ്യത്തിന്റെ അവകാശത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന്  എസ്. ജയശങ്കർ ഉറപ്പിച്ചു പറഞ്ഞു. തീവ്രവാദത്തോടുള്ള സീറോ ടോളറൻസ് സമീപനത്തിൽ ഒരു ലഘൂകരണവും പാടില്ല. അവ തുറന്നുകാട്ടുകയും ചെറുക്കുകയും വേണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഭീകരത രാജ്യത്തിന്റെ നയമായി ഉപകരണമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും പാക്കിസ്ഥാനെ ലക്ഷ്യമിട്ട് എസ്. ജയശങ്കർ പറഞ്ഞു.


Fashion ⏭️

Back to top button