AUTO
ഇന്ത്യൻ വിപണി കീഴടക്കാൻ മഹീന്ദ്ര: വരുന്നു പുത്തൻ സബ്-4 മീറ്റർ എസ്യുവികൾ

ഇന്ത്യയിലെ കാര്‍ വിപണിയിലെ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗമാണ് എസ്യുവിയെങ്കില് എസ്യുവി വിഭാഗത്തിലെ തലതൊട്ടപ്പന്മാരാണ് മഹീന്ദ്ര. ആകാര ഭംഗികൊണ്ടും നിര്‍മാണ മികവു കൊണ്ടും ഫീച്ചറുകളാലും എസ്യുവി വിഭാഗത്തിലെ എണ്ണം പറഞ്ഞ മോഡലുകള്‍ മഹീന്ദ്രക്കുണ്ട്. കൃത്യമായ ഇടവേളകളില്‍ പുതിയ മോഡലുകളും സ്പെഷല്‍ എഡിഷനുകളും അവതരിപ്പിച്ചാണ് മഹീന്ദ്ര കളം പിടിക്കുന്നത്. കനത്ത മത്സരമുള്ള നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള കോംപാക്ട് എസ്യുവി വിഭാഗത്തിലും മഹീന്ദ്രക്ക് മികച്ച മോഡലുകളുണ്ട്. മഹീന്ദ്ര ഉടന്‍ പുറത്തിറക്കാനൊരുങ്ങുന്ന സബ്4 മീറ്റര്‍ എസ്യുവികളെ പരിചയപ്പെടാം.വിഷന്‍ എസ്എന്‍യു-ഐക്യു പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള നാലു കണ്‍സെപ്റ്റ് മോഡലുകളെ മഹീന്ദ്ര കഴിഞ്ഞ വര്‍ഷമാണ് പുറത്തിറക്കിയത്. ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ക്കും ഇലക്ട്രിക്ക് മോഡലുകള്‍ക്കും ഒരുപോലെ അനുയോജ്യമായ പ്ലാറ്റ്ഫോമാണിത്. 3.99 മീറ്റര്‍ മുതല്‍ 4.32 മീറ്റര്‍ വരെ നീളമുള്ള സബ് കോംപാക്ട്, കോംപാക്ട് എസ്യുവികള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണിത്.മഹീന്ദ്ര അവതരിപ്പിച്ച നാലു കണ്സെപ്റ്റുകളില് ആദ്യമായി നിരത്തിലെത്താന്‍ സാധ്യതയുള്ള മോഡലാണ് വിഷന്‍ എസ്. ഈ മോഡലിന്റെ പരീക്ഷണ ഓട്ടത്തിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ബോക്സി ഡിസൈനിലെത്തുന്ന ഈ മോഡലില്‍ അഡാസ് അടക്കമുള്ള ആധുനിക ഫീച്ചറുകളും മഹീന്ദ്ര ഉള്‍പ്പെടുത്തിയേക്കും. ഐസിഇ, ഇവി പവര്‍ട്രെയിനുകളില്‍ വിഷന്‍ എസ് എത്തും. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് ഓപ്ഷനുകളാവും ഐസിഇ പതിപ്പിലുണ്ടാവുക. ഭാവിയില്‍ ഹൈബ്രിഡ് പതിപ്പിനും സാധ്യതയുണ്ട്. ഇവിക്ക് 300 കിലോമീറ്ററിലേറെ റേഞ്ച് നല്കുന്ന 40kWh അല്ലെങ്കില്‍ അതിലും വലിയ ബാറ്ററിക്കാണ് സാധ്യത. ഓള് വീല്‍ ഡ്രൈവ് ഓപ്ഷനുള്ള വകഭേദങ്ങളും ഉള്‍പ്പെടുത്തിയേക്കും.വിഷന്‍ എക്സ് 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുകള്‍ ഈ ക്രോസ് ഓവറിലേക്ക് മഹീന്ദ്ര ഉള്‍പ്പെടുത്തിയേക്കും. മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. ഓള് വീല്‍ ഡ്രൈവ് ഓപ്ഷന് സാധ്യത കുറവാണ്. വിഷന്‍ എസിലേതുപോലെ സ്മാര്‍ട്ട് ഹൈബ്രിഡ് എന്ജിന് സാങ്കേതികവിദ്യ വിഷന്‍ എക്സിലും ഉപയോഗിക്കാനിടയുണ്ട്. ഇവി പതിപ്പിനും വിഷന്‍ എക്സിലുണ്ടാവും. 2028 അവസാനത്തിലോ 2029 തുടക്കത്തിലോ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.മുഖംമിനുക്കി ഥാര്‍
Sports ⏭️


