LIFESTYLE
അവിശ്വസനീയം! ഇത് പുതുക്കിപ്പണിത വീടാണെന്ന് പറയുകയേയില്ല; വിഡിയോ

ആലപ്പുഴ തണ്ണീർമുക്കത്തുള്ള ആന്റോയുടെയും കുടുംബത്തിന്റെയും വീട്ടു വിശേഷങ്ങളിലേക്ക് പോയിവരാം. 20 വർഷത്തോളം പഴക്കമുള്ള കാറ്റും വെളിച്ചവും കേറാത്ത ചെറിയ മുറികളുള്ള ഒറ്റനില വീടിനെ കാലോചിതമായി നവീകരിച്ച കഥയാണിത്. നിലവില്‍ ആ പഴയ വീട് 2300 സ്ക്വയർഫീറ്റിൽ സ്ട്രക്ച്ചറും ഫർണിഷിങ്ങും സഹിതം 60 ലക്ഷം രൂപയ്ക്ക് മനോഹരമായ ഒരു വീടായി മാറിയിരിക്കുന്നു. ഒറ്റനോട്ടത്തിൽ ഇത് പുതുക്കിപ്പണിത വീടാണെന്ന് തോന്നുകയേയില്ല എന്നതാണ് പ്രത്യേകത.ലിവിങ്- ഡൈനിങ് ഹാൾ, കിച്ചൻ, പുതിയൊരു വർക്ക് ഏരിയ, താഴെ രണ്ട് ബെഡ്റൂംസ്, അറ്റാച്ഡ് ബാത്റൂം, മുകളിൽ ഒരു ബെഡ്റൂം കൂടാതെ ഒരു ബെഡ്റൂം കം റീഡിങ് സ്പേസ്, ബാൽക്കണി, യൂട്ടിലിറ്റി സ്പേസ് ഇത്രയുമാണ് ഏകദേശം 2300 സ്ക്വയർ ഫീറ്റിൽ പുതുതായി ഒരുക്കിയിട്ടുള്ളത്.വീടിന്റെ മുകളിലെ ഇടങ്ങളെല്ലാം പുതുതായിട്ട് നിർമിച്ചെടുത്തതാണ്. വീടിന്റെ മുകൾനിലയുടെ മേൽക്കൂര വാർക്കാതെ പൂർണമായിട്ടും ജിഐ ട്രസ്സ് ചെയ്ത് ഓട് വിരിച്ചിരിക്കുകയാണ്. താഴെ ഭംഗിക്കായി സീലിങ് ഓടും കൊടുത്തിട്ടുണ്ട്. അതുകൊണ്ട്തന്നെ താരതമ്യന ചൂട് വളരെ കുറവായിരിക്കും.10– 30 വർഷം മുമ്പൊക്കെ കേരളത്തിലെ വീടുകളിൽ ട്രെൻഡായിരുന്ന മാർബിൾ അല്ലെങ്കിൽ മൊസൈക്ക് ഫ്ലോറിങ്ങിന്റെ നൊസ്റ്റാൾജിയ അതേപടി നിലനിർത്താൻ വേണ്ടി ഈ വീട്ടിലും പഴയ മാർബിൾ ഫ്ലോറിങ് അതേപടി നിലനിർത്തിയിരിക്കുന്നു.പ്രധാന വാതിൽ തുറന്നു കേറുന്നത് ഓപ്പൺ ഹാളിലേക്കാണ്. ഇവിടെയുണ്ടായിരുന്ന സെമി പാർട്ടീഷൻ മാറ്റി ഒറ്റഹാളാക്കി മാറ്റി. ഇത് ലിവിങ്ങിന് കൂടുതൽ വിശാലത നൽകുന്നു. സ്വകാര്യത ആവശ്യമുള്ള പക്ഷം ലിവിങ്ങിനെയും ഡൈനിങ്ങിനെയും തമ്മിൽ വേർതിരിക്കാനായി ഇവിടെ ഒരു ബാംബൂ കർട്ടനും കൊടുത്തിട്ടുണ്ട്. ലളിതമായാണ് ഇന്റീരിയർ ഒരുക്കിയത്. അകത്തളങ്ങൾക്ക് വെള്ള നിറമാണ്. ഡൈനിങ്ങിനു വശത്തെ ഫുൾ ലെങ്ത് സ്ലൈഡിങ് യുപിവിസി ഡോർ തുറന്നാണ് പാറ്റിയോ സ്പേസിലേക്ക് പ്രവേശിക്കുന്നത്.
Cinema ⏭️


