NEWS
യുജിസി നെറ്റും നീറ്റല്ലെന്ന് രാഹുൽ; ദുരന്തഭൂമിയിൽ നേരിട്ടെത്തി മുഖ്യമന്ത്രി- വായിക്കാം പ്രധാന വാർത്തകൾ

വയനാട്ടിലെ കള്ളാടിയിലുണ്ടായ ദുരന്തമാണ് ഇന്നത്തെയും പ്രധാനവാർത്ത. ദുരന്തമേഖലയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെത്തി രക്ഷാപ്രവർത്തനം നേരിട്ടു വിലയിരുത്തി. കഴിഞ്ഞ ആഴ്ച നടന്ന യുജിസി നെറ്റ് പരീക്ഷയിലും വൻ ക്രമക്കേടുകൾ നടന്നതായി രാഹുൽ ഗാന്ധി വെളിപ്പെടുത്തിയതും പുണെയിൽ മാലിന്യ മല ഇടിഞ്ഞുണ്ടായ അപകടവും ദേശീയതലത്തിൽ പ്രധാന സംഭവങ്ങളായി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കരാറിനെ ചൊല്ലി ഭരണ പ്രതിപക്ഷ കക്ഷികളുടെ വെല്ലുവിളികൾ ഇന്നും തുടർന്നു. യുഎസും ഇറാനും തമ്മിലുള്ള ഇടക്കാല വെടിനിർത്തൽ ധാരണ അവസാനിച്ചതായുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളും രാജ്യാന്തര തലത്തിൽ ചർച്ചയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ1. വയനാട്ടിൽ മണ്ണിടിച്ചിലുണ്ടായ ദുരന്തമേഖലയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെത്തി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയും പ്രദേശത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ എ.പി. അനിൽ കുമാറും ടി.സിദ്ധീഖും ഉണ്ട്.4. പുണെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡിൽ കനത്ത മഴയെത്തുടർന്ന് വൻ മാലിന്യക്കൂമ്പാരം കെട്ടിടത്തിനു മുകളിലേക്ക് ഇടിഞ്ഞുവീണ് അപകടം. മൂന്ന് നിലകളുള്ള കെട്ടിടമാണ് തകർന്നത്. ഈ കെട്ടിടത്തിനുള്ളിൽ പതിനഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
Source link


