NEWS

‘പെരുവഴി’യിലായി പ്രവാസി മലയാളികൾ; യുഎഇയിൽ വിമാനസർവീസുകൾക്ക് നിയന്ത്രണം, ഒട്ടേറെ സർവീസുകൾ റദ്ദാക്കി


ദുബായ് ∙ പശ്ചിമേഷ്യയിൽ വീണ്ടും ഉയരുന്ന സുരക്ഷാ ആശങ്കകളെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ മുടങ്ങിയത് ഇന്ത്യക്കാരായ പ്രവാസി യാത്രക്കാരെയും കാര്യമായി ബാധിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലും ഇന്ന് ഒട്ടേറെ സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രികരെയാണ് വിമാനങ്ങൾ വൈകിയതും റദ്ദാക്കിയതും ഏറെ ദുരിതത്തിലാക്കിയത്.ഗൾഫ് മേഖലയ്ക്ക് ഉള്ളിലെ യാത്രകൾ തടസ്സപ്പെട്ടതോടെ വിവിധ കണക്റ്റിങ് വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങാനിരുന്നവർക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ട മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കും വഴിയിൽ കുടുങ്ങേണ്ട അവസ്ഥയുണ്ടായി. എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ ചില സർവീസുകളുടെ സമയക്രമത്തിലും വ്യത്യാസങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണമുള്ള ദീർഘദൂര യാത്രകൾ തടസ്സപ്പെടാനും യാത്രാ സമയം വർധിക്കാനും സാധ്യതയുണ്ട്.


Fashion ⏭️

Back to top button