NEWS
ഇന്ത്യക്കാരന് 50 കോടിയുടെ ഭാഗ്യം, തുണച്ചത് 15 വർഷമായി മുടങ്ങാത്ത ശീലം; വിതുമ്പലോടെ ‘ആ ചോദ്യം’

അബുദാബി∙ ഭാഗ്യം ഒടുവിൽ ഇന്ത്യക്കാരടക്കമുള്ള ആ 10 സുഹൃത്തുക്കളുടെ വാതിലിൽ മുട്ടി! കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കാളികളായിരുന്ന പ്രവാസി സംഘത്തിന് രണ്ടു കോടി ദിർഹത്തിന്റെ (ഏകദേശം 50 കോടിയിലേറെ രൂപ) ബിഗ് ടിക്കറ്റ് ബംപർ സമ്മാനം.ദുബായിലെ ബേക്കറി ജീവനക്കാരനായ ഫിലിപ്പീൻസ് സ്വദേശി റെയ്നാൾഡോ ഹെർബോസോയുടെ പേരിൽ എടുത്ത 267822 നമ്പർ ടിക്കറ്റിനാണ് സീരീസ് 289 തൽസമയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം അടിച്ചത്. ജൂലൈ 13നായിരുന്നു ടിക്കറ്റ് വാങ്ങിയത്. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 10 സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് വിജയികളായത്. ഇവരുടെ സംഘത്തിലെ ബംഗ്ലാദേശ് സ്വദേശിയായ സുഹൃത്താണ് ഇത്തവണ വിജയം കൊണ്ടുവന്ന ടിക്കറ്റ് നമ്പർ തിരഞ്ഞെടുത്തത്.∙ ബംപർ സമ്മാനത്തിനു പുറമെ മലയാളികളെയും ഭാഗ്യം തുണച്ചു
Fashion ⏭️


