NEWS
‘എന്റെ വകുപ്പിൽ പോരില്ല, നല്ല മത്സരമുണ്ട്’: അനുപമയുടെയും ദിവ്യയുടെയും വ്യത്യസ്ത പദ്ധതികളിൽ ഇടപെട്ട് മന്ത്രി ഷാജി

തിരുവനന്തപുരം∙ കേരളത്തെ മാലിന്യമുക്തമാക്കാന്‍ തദ്ദേശ വകുപ്പിന്റേതായി, ഐഎഎസ് ഉദ്യോഗസ്ഥരായ ടി.വി.അനുപമയും ദിവ്യ എസ്.അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ ഇടപെട്ട് തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജി. തന്റെ വകുപ്പില്‍ പോരില്ലെന്നും നല്ല മത്സരമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. താന്‍ നേരത്തേ പ്രഖ്യാപിച്ച പദ്ധതികളാണിതെന്നും മന്ത്രി പറഞ്ഞു. ‘‘വാര്‍ത്തയില്‍ എനിക്ക് അതിശയമില്ല. കാരണം വകുപ്പില്‍ അത്തരിലുള്ള ഒരു പ്രശ്നവുമില്ല. ഒരുതരത്തില്‍ നെഗറ്റീവ് ആവാം എന്ന് ഉദ്ദേശിച്ചു വന്ന വാര്‍ത്തയാണെങ്കിലും ഇതൊരു പോസിറ്റീവ് ആണ്. ശുചിത്വത്തിനു വേണ്ടിയല്ലേ, ഐഎഎസ് ഓഫിസര്‍മാര്‍ മാത്രമല്ല നാട്ടിലെ ജനങ്ങളൊക്കെ മത്സരിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം’’ – മന്ത്രി പറഞ്ഞു.തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ‘നിര്‍മലം’ എന്ന പേരിലും വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ ഐ.സി. 100 ചലഞ്ച് എന്ന പേരിലും പ്രഖ്യാപിച്ച പദ്ധതികള്‍ കേന്ദ്രീകരിച്ചാണ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നത്. നിര്‍മലം അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതിയാണ്. ഇതില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വലിയ റോളൊന്നും ഇല്ലാതിരുന്നതാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നാണു റിപ്പോര്‍ട്ട്.
Fashion ⏭️




