NEWS

തുരങ്ക പാത നിർമ്മാണ സ്ഥലത്തെ അപകടത്തിൽ സമഗ്ര അന്വേഷണം നടത്തും,​ നിർമ്മാണം നിറുത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി വി,​ഡി. സതീശൻ Image Credit : Facebook

കല്പറ്റ: വയനാട് കള്ളാടിയിൽ തുരങ്ക പാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപകടം ഉണ്ടായതെങ്ങനെ എന്നതിനെ കുറിച്ച് സാങ്കേതികവും നിയമപരവുമായ അന്വേഷണം നടത്തും. തുരങ്കപാതയ്ക്ക് കേന്ദ്രം പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ മുന്നോട്ടുവച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സൂക്ഷമ പരിശോധന നടത്തുമെന്നും അതിന് ശേഷം മാത്രമേ തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കൂ എന്നും വി.ഡി. സതീശൻ പറഞ്ഞു.


Source link
NEWS

Read News

Read News✅

Back to top button