LIFESTYLE
ഇത് മതിൽ മാത്രമല്ല, ഉള്ളിൽ കിടിലൻ വീടുമുണ്ട്; ഹൈവേയിൽ ഒളിച്ചിരിക്കുന്ന അദ്‌ഭുതവീട്

തൃശൂർ കുഴിക്കാട്ടുശേരിയിലുള്ള ലോഷിദ്ധിന്റെയും കുടുംബത്തിന്റെയും പുതിയ വീട് നാട്ടിലെ സംസാരവിഷയമാണ്. തിരക്കുള്ള ഹൈവേയുടെ വശത്ത് സ്ഥിതിചെയ്യുന്ന വീട് കാണാൻ ഇവിടെയെത്തുമ്പോൾ പലരും വാഹനത്തിന്റെ സ്പീഡ് കുറയ്ക്കാറുണ്ട്. റോഡിലെ വാഹനപ്പെരുപ്പവും നിർമാണപ്രവർത്തങ്ങളും മൂലം മൂലം പൊടിയടിക്കാനുള്ള സാധ്യതയും സ്വകാര്യതയും പരിഗണിച്ചാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്.ചുറ്റുമതിലും ഗെയ്റ്റും പെർഫൊറേറ്റഡ് പാറ്റേൺ പിന്തുടരുന്നു. ഉള്ളിലേക്ക് കയറിയാൽ ഹരിതാഭവും സ്വച്ഛവുമായ മറ്റൊരു ലോകമാണ് കാത്തിരിക്കുന്നത്. ഇത്രയും തിരക്കുള്ള പ്രധാനപാത പുറത്തുണ്ടെന്ന് തോന്നുകയേയില്ല.മതിലുകളിൽ കർട്ടൻ ക്രീപ്പർ താഴേക്ക് തലനീട്ടി തുടങ്ങിയിട്ടുണ്ട്. പേൾ ഗ്രാസ് വിരിച്ച ലാൻഡ്സ്കേപ്പും പേവിങ് ടൈൽ വിരിച്ച നടപ്പാതയും വീടിന്റെ ഡിസൈനുമായി ചേർന്നുപോകുന്നുണ്ട്.സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, സ്വിമ്മിങ് , കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 4000 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്. ഉള്ളിലെ ചുവരുകളിലും വാതിലുകളിലും പെർഫൊറേറ്റഡ് ഡിസൈൻ തുടരുന്നുണ്ട്.നീളൻ കോറിഡോറാണ് വീടിന്റെ ആകർഷണം. ഉള്ളിലെ ഇടങ്ങളെ പരസ്പരം കണക്ട് ചെയ്യുന്നത് ഈ ഇടനാഴിയാണ്. മുഴുനീള സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങൾ ഉള്ളിൽ ധാരാളം നൽകിയിട്ടുണ്ട്. ഇതുവഴി നാച്ചുറൽ ലൈറ്റും കാറ്റും സമൃദ്ധമായി ഉള്ളിലെത്തുന്നു.ഫർണിച്ചറുകൾ ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തു. ടെക്സ്ചർ ഹൈലൈറ്റ് ചെയ്താണ് ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് സ്ഥാപിച്ചത്.
Source link
CINEMA
CINEMA


