BUSINESS
പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുതിക്കില്ല, ഒപെക്ക് പ്ലസ് തീരുമാനത്തില്‍ ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസം

Brent Crude Oil: മധ്യപൂര്‍വേഷ്യന്‍ യുദ്ധപ്രതിസന്ധികളും, വിതരണ തടസങ്ങളും ആഗോള സമ്പദ്വ്യവസ്ഥയെ നിഴലിലാക്കുമ്പോള്, എണ്ണ ഉല്‍പ്പാദനം കുറയ്ക്കാതെ സ്ഥിരമായി നിര്‍ത്താന്‍ ഒപെക്ക് പ്ലസ്. എണ്ണ കൂട്ടായ്മയുടെ തീരുമാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമ്പോഴും എണ്ണ ഉല്‍പ്പാദനം നിലനിര്‍ത്താനുള്ള നീക്കം പെട്ടെന്നുള്ള ഭാവി വിലക്കയറ്റങ്ങളെ പ്രതിരോധിക്കും. ഒപെക്ക് പ്ലസ് കാര്‍ട്ടലില്‍ നിന്നുള്ള എണ്ണവരവ് ദശലക്ഷക്കണക്കിന് സാധാരണക്കാരായ ഇന്ത്യക്കാരുടെയും, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും ചുമലിലെ വലിയൊരു ഭാരമിറക്കിവെക്കുന്നു.ഒപെക്ക് പ്ലസിന്റെ പുതിയ തീരുമാനം2026 നവംബര്‍ മാസത്തെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം നിലവിലുള്ള അതേ അളവില്‍ തന്നെ തുടരാനാണ് ഒപെക്ക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്. കൂട്ടായ്മയിലെ പ്രധാന 7 രാജ്യങ്ങള്‍ (സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈത്ത്, അള്‍ജീരിയ, കസാഖ്സ്ഥാന്, ഒമാന്‍) ഒരോ നിലപാടിലെത്തുകയായിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ഉല്‍പ്പാദന ക്വാട്ട നവംബറിലും തുടരും.ഇന്ത്യയ്ക്ക് ലഭിക്കുന്ന നേട്ടങ്ങള്ഗള്ഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്കിടയിലും എണ്ണ ഉല്‍പ്പാദനം സുസ്ഥിരമായി നിലനിര്‍ത്താനുള്ള തീരുമാനം ആഗോള എണ്ണ വിപണിയില്‍ എണ്ണയുടെ വരവ് ഉറപ്പാക്കും. ഇന്ത്യയെപ്പോലെ വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇത് സഹായകമാകും. നേരത്തെ ഓഗസ്റ്റ് മാസത്തില്‍ പ്രതിദിന ഉല്‍പ്പാദനം 1,88,000 ബാരലായി വര്‍ധിപ്പിക്കാന്‍ എടുത്ത തീരുമാനവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വാസം നല്‍കിയിരുന്നു. ഹോര്‍മുസ് തടസത്തിനിടയിലാണ് ഈ തീരുമാനം എന്നത് പ്രധാന്യം വര്‍ധിപ്പിക്കുന്നു. ഒപെക്ക് പ്ലസിലെ പ്രധാനം അംഗമാണ് റഷ്യ. റഷ്യയിലെ ഉല്‍പ്പാദനം ഉയര്‍ന്ന തലത്തില്‍ തുടരുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യ തന്നെയാകും.എണ്ണവില 100 ഡോളറിന് മുകളില്ആഗോള വെല്ലുവിളികളെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവിലിത് ബാരലിന് 102 ഡോളറാണ്.അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥനപ്രകാരം തങ്ങളുടെ കരുതല്‍ ഡീസല്‍ ശേഖരം വിപണിയില്‍ ഇറക്കാന്‍ ജി7 (G7) രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ആഗോള എണ്ണവിലയില്‍ ചെറിയ കുറവുണ്ടാക്കാം.ഭാവിയില്‍ രാജ്യങ്ങള്‍ക്കുള്ള ഉല്‍പ്പാദന ക്വാട്ടകള്‍ നിശ്ചയിക്കുന്നതിനായി അംഗരാജ്യങ്ങളുടെ അടിസ്ഥാന ഉല്‍പ്പാദന ശേഷി സമഗ്രമായി അവലോകനം ചെയ്യാനും ഒപെക്ക് പ്ലസ് തീരുമാനിച്ചിട്ടുണ്ട്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉല്‍പ്പാദനം മുകളില്‍ തുടരുന്നുവെന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. അതേസമയം ഹോര്‍മുസ് പ്രതിസന്ധി കാരണം ഈ എണ്ണ അതേ നിലയില്‍ വ്യാപാരത്തിനായി ആഗോള വിപണയില്‍ എത്തുമോയെന്നത് വെല്ലുവിളിയായി തുടരുന്നു. ലോകത്തിലെ 20 ശതമാനം എണ്ണ- വാതക കയറ്റുമതി നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ (Strait of Hormuz) ഗതാഗതം സംഘര്‍ഷങ്ങള്‍ കാരണം വലിയ തോതില്‍ തടസപ്പെട്ടിരിക്കുന്നു. യെമനിലെ ചെങ്കടല്‍ തീരപ്രദേശം ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ പിടിച്ചെടുത്തതിനാല്‍ സൂയസ് കനാല്‍ വഴിയുള്ള എണ്ണ ടാങ്കറുകളുടെ ഗതാഗതവും പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന ഉല്‍പ്പാദനം നേരിട്ട് വിപണിയില്‍ എത്താന്‍ തടസങ്ങള്‍ നേരിടാമെന്ന് വിദഗ്ധര്‍.
Read News




