NEWS

സെൻസസ് ഡ്യൂട്ടി; ഉദ്യോഗസ്ഥർക്ക് ആശ്വാസം, അവധിയെടുക്കാൻ സർക്കാർ ഉത്തരവ്


തിരുവനന്തപുരം∙ സംസ്ഥാനത്ത് സെൻസസ് ഡ്യൂട്ടി ചുമതലയുള്ള അധ്യാപകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ആശ്വാസമായി സർക്കാർ ഉത്തരവ്. സെൻസസ് ഡ്യൂട്ടിയുള്ള കാലയളവിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അവധിയെടുക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കി. ജൂലൈ 30 വരെ പത്ത് ദിവസമോ അല്ലെങ്കിൽ 20 ദിവസം രാവിലെയോ ഉച്ചയ്‌ക്കോ അരദിവസം വീതമോ ജോലിയിൽനിന്നു വിട്ടുനിൽക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഭവന സെൻസസിന്റെ ഭാഗമായി അധ്യാപകരടക്കം ഡ്യൂട്ടിയിൽ ആശയക്കുഴപ്പം നേരിട്ട സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ്.


Source link

Back to top button