SPORTS

ശ്രേയസ് അയ്യർക്കും അഭിഷേക് ഷർമയ്‌ക്കും അർധ സെഞ്ചറി; ഇന്ത്യ 189/7


ചെസ്‌‌റ്റർ ലെ സ്ട്രീറ്റ് ∙ ഓപ്പണർ അഭിഷേക് ഷർമയുടെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ചറിയുടെ മികവിൽ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ്. ശ്രേയസ് അയ്യർ 47 പന്തിൽ 68 റൺസെടുത്തപ്പോൾ 24 പന്തിൽ 59 റൺസെടുത്താണ് അഭിഷേക് ഷർമ പുറത്തായത്. ശ്രേയസ് അയ്യർ – അഭിഷേക് ഷർമ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 38 പന്തിൽ 82 റൺസെടുത്തു. ശിവം ദൂബെയും (21 പന്തിൽ പുറത്താകാതെ 42 റൺസ്), തിലക് വർമ(13 പന്തിൽ 13)യുമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.


Source link

Back to top button