AUTO
നിരത്തുകൾ കീഴടക്കാൻ പുത്തൻ എസ്യുവികൾ; ഒരു മാസത്തിനുള്ളിൽ 4 വമ്പൻ മോഡലുകൾ വിപണിയിലേക്ക്

ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഏറ്റവും വൈവിധ്യമുള്ളതും വില്പനയുള്ളതുമായ വിഭാഗം എസ്യുവികളാണ്. എല്ലാ കാര്‍ നിര്‍മാതാക്കളും അവരുടെ എസ്യുവി വൈവിധ്യം വര്‍ധിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി വരുന്ന മാസത്തിനുള്ളില്‍ നാല് പുത്തന്‍ എസ്യുവികളാണ് നമ്മുടെ നിരത്തുകളിലേക്കെത്തുന്നത്. എസ്യുവി വാങ്ങാന്‍ തയാറായിരിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഒരു മാസം കൂടി കാത്തിരിക്കുന്നത് കൂടുതല്‍ ഇഷ്ടപ്പെട്ട മോഡലിലേക്കെത്താന് നിങ്ങളെ സഹായിച്ചേക്കാം. ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന പുത്തന്‍ എസ്യുവികളെ പരിചയപ്പെടാം. ടാറ്റ സിയേറ.ഇവിടാറ്റ മോട്ടോഴ്സിന്റെ ഇവി മോഡലുകളിലെ പ്രധാന മോഡലായിട്ടാണ് സിയേറ ഇവിയുടെ വരവ്. ആറു വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനും പരീക്ഷണഓട്ടങ്ങള്ക്കും ഒടുവിലാണ് ജൂണ്‍ 30ന് സിയേറ ഇവി എത്തിയത്. ടാറ്റയുടെ കര്‍വ്.ഇവിക്കും ഹാരിയര്‍.ഇവിക്കും ഇടയിലാവും സിയേറ.ഇവിയുടെ സ്ഥാനം. ഐസിഇ മോഡലിന് സമാനമായ പുറംകാഴ്ച്ചയെങ്കിലും ചെറിയ മാറ്റങ്ങളുണ്ട്. ക്ലോസ്ഡ് ഗ്രില്ലുകളാണ് നല്‍കിയിട്ടുള്ളത്. ഇവി ബാഡ്ജിങുമുണ്ട്. കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്‍, ഫ്ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, സിയേറയുടെ സ്വന്തം ആല്‍പെന്‍ റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസ്, 19 ഇഞ്ച് അലോയ് വീല്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാംപുകള്‍ എന്നിവ പ്രതീക്ഷിക്കാം. ഉള്ളില്‍ ട്രിപ്പില്‍ സ്ക്രീന്‍ സെറ്റ്അപ്പാണ്. വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ജെബിഎല്‍ ഓഡിയോ സിസ്റ്റം, പവേഡ് ടെയില്‍ഗേറ്റ്, ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചര്‍ എന്നിവയാണ് മറ്റ് ഇന്റീരിയര്‍ സൗകര്യങ്ങള്‍. 65kWh, 75kWh ബാറ്ററി പാക്കിലെത്തുന്ന സിയേറ.ഇവിക്ക് പരമാവധി റേഞ്ച് 627 കിലോമീറ്ററാണ് ടാറ്റയുടെ അവകാശവാദം. എക്സ് ഷോറൂം വില 15 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ. നിസാന്‍ ടെക്ടണ്ജൂലൈ ഒമ്പതിനാണ് നിസാന്‍ ടെക്ടണ്‍ ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയിലേക്കെത്തുക. റെനോയുടെ ക്ലാസിക് മോഡലായ ഡസ്റ്ററിന്റെ അതേ സിഎംഎഫ്-ബി പ്ലാറ്റ്ഫോമിലാണ് ടെക്ടണും നിര്‍മിക്കുന്നത്. എന്നാല്‍ ഡിസൈനില്‍ നിസാന്‍ പട്രോളില്‍ നിന്നാണ് ടെക്ടണ്‍ പ്രചോദനം എടുത്തിരിക്കുന്നത്. പട്രോളിനെ ഓര്‍മിപ്പിക്കുന്ന ബോക്സി ഡിസാനും വലിയ ഗ്രില്ലുമാണ് ഡിസൈനില്‍ ശ്രദ്ധിക്കപ്പെടുക. C രൂപത്തിലുള്ള എല്‍ഇഡി ഹെഡ്ലാംപുകളും അവയെ ബന്ധിപ്പിക്കുന്ന നീളന്‍ എല്‍ഇഡി ലൈറ്റ്ബാറും പിന്നില്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ലാംപുകളും സ്പോര്ട്ടിബംപറുമെല്ലാം ടെക്ടണിന്റെ എസ്യുവി ലുക്ക് വര്‍ധിപ്പിക്കും.
Source link


