NEWS

‘പ്രേതസിനിമ പോലെ, വിമാനം ഒറ്റയടിക്ക് താഴേക്ക്’: പ്ലമർ മുതൽ സിഇഒ വരെ; ഇവരാണ് ആ യാത്രക്കാർ


ടെൽ അവീവ്∙ ദുബായിൽ‍ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ വംശജനായ പൈലറ്റിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഗുരുതരമായ പരുക്കുകളുണ്ടായിട്ടും കോക്പിറ്റിന്റെ വാതിൽ തുറന്ന് ജീവനക്കാർക്ക് അപകടത്തെപറ്റി അറിയിപ്പ് നൽകാൻ സ്മിത്ത് മിച്ഛാറിന് കഴിഞ്ഞു. വലിയൊരു അപകടം ഇല്ലാതാക്കിയത് പൈലറ്റിന്റെ കൃത്യമായ ഇടപെടലാണ്. എന്നാൽ അതിനൊപ്പം തന്നെ പൈലറ്റിനെ സഹായിക്കാനായി കോക്പിറ്റിലേക്ക് ഓടിയെത്തിയ യാത്രക്കാരുമുണ്ട്. ഇസ്രയേൽ പൗരന്മാരായ 4 പേരാണ് കോക്പിറ്റിലേക്ക് പാഞ്ഞെത്തി അക്രമിയെ കീഴടക്കാൻ ജീവനക്കാരെ സഹായിച്ചത്. യാനിവ് ഹയുൻ, അസ്സാഫ് രാജ്വാൻ, സ്വിക്ക മാനെസ്, മുസായേവ് ഷോട്ട എന്നിവരാണ് പൈലറ്റിനൊപ്പം തങ്ങളുടെ ധീരപ്രവർത്തി കൊണ്ട് കയ്യടി നേടുന്നത്. ∙ യാനിവ് ഹയുൻ ആക്രമണത്തിൽപെട്ട പൈലറ്റിനെ രക്ഷിക്കാൻ ആദ്യം കോക്പിറ്റിലേക്ക് ഓടിക്കയറിയവരിൽ ഒരാളായിരുന്നു യാനിവ് ഹുയൻ. രക്തക്കറ പുരണ്ട ഷർട്ടുമായി നാട്ടിൽ എത്തിയ ഹുയനെ,  ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കെട്ടിപ്പിടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്ലമറായി ജോലി ചെയ്യുകയാണ് യാനിവ് ഹുയന്‍.  ‘‘ശുചിമുറിയുടെ അടുത്തു നിന്നായി നിലവിളികൾ കേട്ടു. ഒരു അമ്മ നിലവിളിച്ചുകൊണ്ട് പുറത്തുവന്നു. അപ്പോഴാണ് വിമാനത്തിന് എന്തോ സംഭവിച്ചു എന്ന് തോന്നിയത്. പെട്ടെന്ന് വിമാനം താഴേക്ക് പതിക്കുന്നത് കണ്ടപ്പോഴാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് മനസ്സിലായത്. അപ്പോൾ കോക്പിറ്റിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. അതോടെ ഞാനും മറ്റൊരു യാത്രക്കാരനും കൂടി കോക്പിറ്റിന്റെ അകത്തേയ്ക്ക് കടന്നു. അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. അതിൽ വിജയിക്കുകയും ചെയ്തു. ചില ജീവനക്കാരുടെ സഹായവും ഞങ്ങൾക്ക് ലഭിച്ചിരുന്നു. 50 മിനിറ്റോളം ആക്രമിയെ കീഴടക്കി നിര്‍ത്താൻ സാധിച്ചു’’– അദ്ദേഹം പറഞ്ഞു. 


Fashion ⏭️

Back to top button