NEWS

കടം കയറിയപ്പോൾ കണ്ട വഴി; ഓൺലൈനിലൂടെ കള്ളനോട്ട് അടിക്കാൻ പഠിച്ച ഗുജറാത്തി പിടിയിൽ


ഗാന്ധിനഗർ∙ കടം കയറി നാട്ടിൽനിൽക്കാൻ കഴിയാതെ വന്ന പച്ചക്കറി വ്യാപാരിയെ കള്ളനോട്ട് നിർമിച്ച കേസിൽ പൊലീസ് പിടികൂടി. ഗുജറാത്തിലെ രാജ്കോട്ടിൽ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന കിഷൻ സോളങ്കി എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) സംയുക്തമായി നടത്തിയ റെയ്ഡിൽ 65,500 രൂപ വിലമതിക്കുന്ന പ്രിന്റിങ് ഉപകരണങ്ങളും 200 ലധികം വ്യാജ കറൻസി നോട്ടുകളും പിടിച്ചെടുത്തു.പൊലീസ് നൽകുന്ന വിവരം ഇപ്രകാരമാണ്. പച്ചക്കറി വ്യാപാരിയായിരുന്ന കിഷൻ സോളങ്കി കടം കുമിഞ്ഞുകൂടിയതിനെ തുടർന്ന് ബുദ്ധിമുട്ടിലായിരുന്നു. ഈ സമയം ഓൺലൈനിൽ കള്ളനോട്ട് അടിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചെറുവിഡിയോ ഇയാൾ കണ്ടു. അതിലുണ്ടായിരുന്ന മൊബൈൽ നമ്പർ മുഖേന ടെലിഗ്രാമിലൂടെ അജ്ഞാതനായ വ്യക്തിയുമായി ബന്ധപ്പെടുകയും വ്യാജ കറൻസി അച്ചടിക്കാൻ പരിശീലിക്കുകയും ചെയ്തു. ഇതിനായി പ്രിന്റർ അടക്കമുള്ള ഉപകരണങ്ങളും സോളങ്കി വാങ്ങി.


Fashion ⏭️

Back to top button