AUTO

മൈലേജും കരുത്തും ഒന്നിച്ച്; വിപണി ഭരിക്കുന്ന ടോപ് ഡീസൽ എസ്‌യുവികൾ ഇവയാണ്


ഇന്ത്യന്‍ വാഹന വിപണിയിലെ ഡീസല്‍ വാഹനങ്ങളുടെ സുവര്‍ണകാലം അവസാനിച്ചെന്ന് കരുതുന്നവര്‍ കുറവല്ല. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ശക്തമായതോടെ പല കാര്‍ നിര്‍മാതാക്കളും അവരുടെ പ്രമുഖ കാര്‍ മോഡലുകളെ തന്നെ പിന്‍വലിച്ചുകൊണ്ട് ഇത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്. 2018ന് മുന്‍പുള്ളതുപോലെ ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഡീസല്‍ എന്‍ജിനുകള്‍ സര്‍വ്വവ്യാപിയല്ല. എങ്കിലും ഇന്നും ഡീസല്‍ കരുത്തില്‍ ഓടുന്ന വാഹനങ്ങളുടെ വലിയൊരു ആരാധകക്കൂട്ടവും ശക്തമായ വിപണിയും ഇന്ത്യയിലുണ്ട്. 25 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമായ മികച്ച ഡീസല്‍ എസ്‌യുവി ആഗ്രഹിക്കുന്നവര്‍ക്കായി ചില മികച്ച മോഡലുകള്‍ പരിചയപ്പെടുത്താം. ഹ്യുണ്ടേയ് ക്രേറ്റ25 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഡീസല്‍ കാറുകളില്‍ മികച്ച തെരഞ്ഞെടുപ്പാണ് ക്രേറ്റ. കാബിന്‍ കൂടുതല്‍ വിശാലവും ഫീച്ചറുകളാല്‍ സമ്പന്നവുമായാണ് ക്രേറ്റ ഒരുക്കിയിരിക്കുന്നത്. പ്രകടനത്തിനും ക്രേറ്റ ഒട്ടും പിന്നിലല്ല. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മികച്ച യാത്രാനുഭവം സമ്മാനിക്കും. ദീര്‍ഘദൂര യാത്രകള്‍ ഈ വാഹനത്തിനൊപ്പം അനായാസമാണ്. ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കാന്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുമുണ്ട്. ക്രേറ്റയുടെ ആകെ ലഭ്യമായ 9 വകഭേദങ്ങളില്‍ എട്ടിലും ഡീസല്‍ ഓപ്ഷനുണ്ട്. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള ഡീസല്‍ എസ്‌യുവിയാണ് ഹ്യുണ്ടേയ് ക്രേറ്റ. മാനുവല്‍ ട്രാന്‍സ്മിഷനില്‍ 21.8 കിലോമീറ്ററും ഡീസല്‍ ഓട്ടമാറ്റിക്കില്‍ 19.1 കിലോമീറ്ററുമാണ് ക്രേറ്റക്ക് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത. കിയ സെല്‍റ്റോസ്അതേസമയം എന്‍ജിനില്‍ മാറ്റങ്ങളില്ല. മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. എന്‍ജിന്‍ ഓപ്ഷനായി 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും ലഭ്യമാണ്. അടിസ്ഥാന വകഭേദം മുതല്‍ മുന്തിയ വകഭേദങ്ങളില്‍ വരെ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുണ്ട്. അതേസമയം ഉയര്‍ന്ന വകഭേദങ്ങളില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമാണ് ലഭിക്കുക. മാനുവല്‍ വകഭേദത്തില്‍ 19.4 കിലോമീറ്ററും ഓട്ടമാറ്റിക്കില്‍ 17.8 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. എക്‌സ് ഷോറൂം വില 12.61 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ. ടാറ്റ ഹാരിയറും സഫാരിയും


Source link

Back to top button