NEWS
സഹപൈലറ്റിന് ഇറാനുമായി ബന്ധം?; സംശയം പ്രകടിപ്പിച്ച് ട്രംപ്, സമയമായിട്ടില്ലെന്ന് നെതന്യഹു

വാഷിങ്ടൻ∙ ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിന് ഇറാനുമായി ബന്ധമുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ കേട്ട വിവരങ്ങൾ അനുസരിച്ച് ആക്രമണത്തിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫ്ലൈദുബായ് ആക്രമണത്തിന് ഇറാനുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരണം ലഭിച്ചോ എന്ന ചോദ്യത്തിന് തന്റെ സംഘം അത് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാൻ റവല്യൂഷനറി ഗാർഡ് കോർപ്സ് സഹപൈലറ്റിനെ ആ വിമാനത്തില്‍ കയറ്റിവിട്ടതാണോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അങ്ങനെയാവാം, അതെ എന്നാണ് ട്രംപ് മറുപടി പറഞ്ഞത്.
Fashion ⏭️




