NATIIONAL
എം. സുരേഷ് കുമാർ സ്മാരക അണ്ടർ-16 ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൺഡ്രം ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബിന് കിരീടം

ആലപ്പുഴ∙ ആലപ്പുഴ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ എം. സുരേഷ് കുമാർ സ്മാരക അണ്ടർ-16 ടൂർണമെന്റിൽ ട്രിവാൺഡ്രം ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ തൃശൂർ ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമിയെ 87 റൺസിനാണ് ലിറ്റിൽ മാസ്റ്റേഴ്സ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലിറ്റിൽ മാസ്റ്റേഴ്സ് 44.3 ഓവറിൽ 272 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ ട്രൈഡന്റിന് 32.4 ഓവറിൽ 185 റൺസ് മാത്രമാണ് നേടാനായത്.സംസ്ഥാനത്തെ 16 പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ടൂർണമെന്റിൽ ആകെ 27 മത്സരങ്ങളാണ് നടന്നത്. ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ ജേതാക്കളായ ലിറ്റിൽ മാസ്റ്റേഴ്സ് ടീമിന് ട്രോഫി സമ്മാനിച്ചു. ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് യു. മനോജ്, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി.ജെ. നവാസ്, വൈസ് പ്രസിഡൻ്റ് കെ. മജീദ്, കെ.സി.എ മെമ്പർ രാജ് ഹംസൻ, അന്തരിച്ച ക്രിക്കറ്റ് താരം സുരേഷ് കുമാറിന്റെ മകൻ അതുൽ എസ്. കൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Source link


