SPORTS
‘ആ ചർച്ചകൾ രഹസ്യമാണ്, സഞ്ജുവിന് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്’: വിവാദങ്ങൾക്ക് മറുപടിയുമായി ഗംഭീർ

ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയേറ്റുവാങ്ങിയ ദയനീയ പരാജയത്തിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗംഭീർ. സഞ്ജുവിനെ മാറ്റിയതുമായി ബന്ധപ്പെട്ട് തനിക്കും താരത്തിനുമിടയിൽ പൂർണമായ വ്യക്തതയുണ്ടെന്നും എന്നാൽ ആ ചർച്ചകൾ പരസ്യപ്പെടുത്താനാകില്ലെന്നും ഗംഭീർ വ്യക്തമാക്കി.∙ ‘ആ ചർച്ചകൾ രഹസ്യം, സഞ്ജുവിന് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്’സഞ്ജുവിന്റെ കഴിവിനെ മാനിക്കുന്നുവെന്നും എന്നാൽ ഫോം നിലനിർത്തേണ്ടത് പ്രധാനമാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ‘സഞ്ജുവിന്റെ കാര്യത്തിൽ ഞങ്ങൾക്ക് നല്ല വ്യക്തതയുണ്ട്. ലോകകപ്പിൽ ഇന്ത്യക്കായി അദ്ദേഹം ചെയ്തത് സമാനതകളില്ലാത്ത കാര്യങ്ങളാണ്. എന്നാൽ ചില സമയങ്ങളിൽ ഒരു പ്രത്യേക കളിക്കാരന്റെ ഫോം കൂടി നമ്മൾ നോക്കേണ്ടതുണ്ട്. ഈ പരമ്പരയിൽ അദ്ദേഹത്തിന് ഇനി തിരിച്ചുവരാൻ കഴിയില്ലെന്ന് യാതൊരു നിയമവുമില്ല’ – ഗംഭീർ വ്യക്തമാക്കി.
Source link


