ഫോൺ എറിഞ്ഞ് ആരാധകൻ, സൂര്യയുടെ മുഖത്ത് കൊള്ളാതെ ‘ജസ്റ്റ് മിസ്’; താരത്തിന്റെ പ്രതികരണം വൈറൽ– വിഡിയോ

ഫോൺ എറിഞ്ഞ് ആരാധകൻ, സൂര്യയുടെ മുഖത്ത് കൊള്ളാതെ ‘ജസ്റ്റ് മിസ്’; താരത്തിന്റെ പ്രതികരണം വൈറൽ- Suryakumar Yadav | Mumbai Indians | IPL | Manorama News
Read Full Article
ഓൺലൈൻ ഡെസ്ക്
Published: March 22, 2026 05:34 PM IST
Updated: March 23, 2026 12:51 AM IST
1 minute Read
ഐപിഎൽ പ്രീ–സീസൺ ഇവന്റിനിടെ ആരാധകൻ സെൽഫിക്കായി എറിഞ്ഞുകൊടുത്ത ഫോൺ സൂര്യകുമാർ യാദവിന്റെ മുഖത്ത് കൊണ്ടപ്പോൾ. ചിത്രം:X/@rushiii_12
മുംബൈ ∙ ഐപിഎൽ സീസണിനു മുന്നോടിയായി വൻ തയാറെടുപ്പിലാണ് ടീമുകൾ. ടൂർണമെന്റ് തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഒട്ടേറെ പരിപാടികളും ഫ്രാഞ്ചൈസികൾ സംഘടിപ്പിക്കുന്നുണ്ട്. അഞ്ച് തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസ് ശനിയാഴ്ച പ്രീ–സീസൺ ഇവന്റ് സംഘടിപ്പിച്ചു. മുംബൈയിലെ ജിയോ വേൾഡ് ഗാർഡനിൽ നടന്ന ചടങ്ങിൽ താരങ്ങളും അവരുടെ കുടുംബവുമടക്കം പങ്കെടുത്തു. പരിപാടിയിൽനിന്നുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുംബൈ ഇന്ത്യൻസ് താരവും ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനുമായ സൂര്യകുമാർ യാദവിന്റെ ഒരു വിഡിയോയാണ് ഏറ്റവും കൂടുതൽ പ്രചരിച്ചത്.
സെൽഫിയെടുക്കാനായി ഒരു ആരാധകൻ എറിഞ്ഞുകൊടുത്ത ഫോൺ സൂര്യകുമാറിന്റെ മുഖത്ത് കൊള്ളുന്നതും തുടർന്ന് താരത്തിന്റെ പ്രതികരണവുമാണ് ദൃശ്യങ്ങളിലുള്ളത്. ജിയോ വേൾഡ് ഗാർഡനിലെ പരിപാടിക്കിടെ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകന് ഫോണ്‍ എറിഞ്ഞു നല്‍കുകയായിരുന്നു. എന്നാല്‍ സൂര്യകുമാറിന് ഫോണ്‍ കൈക്കലാക്കാന്‍ സാധിച്ചില്ല. ഫോൺ താരത്തിന്റെ മുഖത്ത് തട്ടി, തട്ടിയില്ല എന്ന രീതിയിൽ കടന്നുപോയശേഷം നിലത്ത് വീണു. തുടക്കത്തില്‍ അമ്പരന്നെങ്കിലും സൂര്യകുമാര്‍ യാദവ് തന്നെ നിലത്തുനിന്നു ഫോണെടുക്കുകയും ചിരിച്ചകൊണ്ട് സെൽഫിയെടുത്ത് നൽകുകയും ചെയ്തു. വലിയ കയ്യടിയും ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ ഈ സെല്‍ഫിയെ സ്വീകരിച്ചത്. മറ്റൊരു മുംബൈ ഇന്ത്യൻ താരമായ ദീപക് ചാഹറും ഈ സമയം സൂര്യകുമാറിന്റെ സമീപത്തുണ്ടായിരുന്നു.
A fan threw his phone towards Suryakumar Yadav for selfie, thinking he would catch it, but Surya couldn’t hold on to it.😭❤️ pic.twitter.com/lEneJLqADr— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) March 21, 2026
ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വലിയൊരു ഭാഗം അണിനിരക്കുന്ന മുംബൈ ഇന്ത്യന്‍സ്, ഇത്തവണ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. ലോകകപ്പ് നേടിയ സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്കൊപ്പം ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ വില്‍ ജാക്സ്, മിച്ചൽ സാന്റ്നർ എന്നിവരും അടങ്ങുന്നതാണ് മുംബൈ ടീം. കഴിഞ്ഞ സീസണില്‍ ക്വാളിഫയര്‍ രണ്ടിലെത്തിയ ടീം പഞ്ചാബ് കിങ്സിനോടാണ് തോറ്റത്. 2026 ലെ ലേലത്തില്‍ വെറും 2.75 കോടി രൂപയുമായെത്തിയ മുംബൈ ഇന്ത്യന്‍സ് ഒരു വിദേശ താരത്തെ മാത്രമാണ് വാങ്ങിയത്. ഒരു കോടി രൂപയ്ക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റർ ക്വിന്റന്‍ ഡികോക്കിനെയാണ് ടീം ലേലത്തിലെടുത്തത്.
English Summary:
IPL 2026 excitement is building with teams preparing for the tournament, and Mumbai Indians recently held a pre-season event. Suryakumar Yadav’s interaction with a fan at the event, where a phone thrown for a selfie hit his face, has gone viral.
2c296r4gh35phdf2rmrasdj62l-list 30ncoqigpnagtnnj9k2nur26qe-list mo-cricket-ipl-2026 76tqikosk8nurndre7quiu7ahv mo-sports-cricket-ipl-mumbaiindians mo-sports-cricket-suryakumar-yadav



