LIFESTYLE

പഴയകാല ചിരവ അടുക്കളയിലേക്ക് തിരിച്ചെത്തുന്നു; മികച്ച ഓഫറുകൾ ലഭ്യമാണ്

കേരളീയരുടെ പാചകരീതിയിൽ തേങ്ങയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരിടമാണുള്ളത്. അവിയൽ, തോരൻ, സാമ്പാർ, മീൻകറി, ചമ്മന്തി തുടങ്ങി നാവിലൂറുന്ന മിക്ക വിഭവങ്ങളിലും തേങ്ങയുടെ സാന്നിധ്യം നിർബന്ധമാണ്. നിത്യേന പാചകത്തിന് തേങ്ങ ചിരകേണ്ടി വരുന്നവർക്ക് അത്യന്തം സഹായകമായൊരു ഉപകരണമാണ് ചിരവ. വൈദ്യുതോപകരണങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രേറ്ററുകൾ വിപണിയിൽ ലഭ്യമാണെങ്കിലും, പഴയ രീതിയിൽ കൈകൊണ്ട് തേങ്ങ ചിരകാൻ താല്പര്യപ്പെടുന്നവർക്ക് അനുയോജ്യമായ മികച്ച ചിരവകൾ ഇപ്പോൾ ആമസോണിലൂടെ വമ്പിച്ച ഓഫർ വിലയിൽ സ്വന്തമാക്കാം.

Cinema ⏭️

Back to top button