NEWS
ഫുജൈറ വാഹനാപകടം: മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു മലയാളി കുടുംബത്തിലെ മൂന്നുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഫുജൈറയിൽ ‘ഇവാ കഫ്റ്റീരിയ’ നടത്തിവരികയായിരുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21) എന്നിവരും, മിസ്നയുടെ മകൻ മുഹമ്മദ് ഫായിസുമാണ് (3) മരണപ്പെട്ടത്.
ഫുജൈറ കോടതിക്ക് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് മൃതദേഹങ്ങൾ ഫുജൈറയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.




