SPORTS
രജത് പാട്ടിദാർ ടീമിൽ നിന്ന് പുറത്തേക്ക്; പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി ∙ പരുക്ക് അലട്ടുന്നതിനെത്തുടർന്ന് ബാറ്റർ രജത് പാട്ടിദാർ ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിൽ നിന്ന് പിന്മാറി. താരത്തിന് പകരക്കാരനായി യുവതാരം ആയുഷ് ബദോനിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകൾ പൂർണ്ണമായി മാറാത്ത സാഹചര്യത്തിൽ തന്നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പാട്ടിദാർ ബിസിസിഐയ്ക്ക് മുന്നിൽ ഉന്നയിക്കുകയായിരുന്നു.




