SPORTS

മിന്നും ഫോമിൽ സ്മൃതിയും ഷെഫാലിയും; വനിതാ ഏഷ്യാ കപ്പ് സെമിയിൽ ‌ബംഗ്ലദേശിനെതിരെ ഇന്ത്യ ഇറങ്ങും


ദുബായ് ∙ വനിതാ ഏഷ്യാ കപ്പിലെ ഒന്നാം സെമിഫൈനലിൽ ടീം ഇന്ത്യ ഇന്ന് ബംഗ്ലദേശിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളിലും ആധികാരിക ജയം സ്വന്തമാക്കി, ഗ്രൂപ്പ് ചാംപ്യൻമാരായാണ് ഇന്ത്യ സെമിയിലെത്തിയത്. മറുവശത്ത് ഗ്രൂപ്പിൽ രണ്ട് ജയവും ഒരു തോൽവിയുമായാണ് ബംഗ്ലദേശിന്റെ വരവ്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.104 റൺസുമായി ഷെഫാലി രണ്ടാം സ്ഥാനത്തുണ്ട്. മധ്യനിരയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൂടി താളം കണ്ടെത്തിയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. ബോളിങ്ങിൽ ദീപ്തി ശർമ നയിക്കുന്ന സ്പിൻനിരയും മികച്ച ഫോമിലാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ പാക്കിസ്ഥാനെ 55 റൺസിന് ഓൾഔട്ടാക്കാൻ സാധിച്ചത് ഇന്ത്യൻ ബോളർമാരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.


Auto ⏭️

Back to top button