SPORTS
കാര്യവട്ടത്ത് ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്, വിൻഡീസ് ആദ്യം ബാറ്റു ചെയ്യും; ഏകദിന അരങ്ങേറ്റം കുറിക്കാൻ മുംബൈ ഇന്ത്യൻസ് താരം

തിരുവനന്തപുരം ∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ– വെസ്റ്റിൻഡീസ് ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ ആദ്യം ബോൾ ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ട് ഓൾറൗണ്ടർമാരും നാലു ബോളർമാരും ഉൾപ്പെടുന്ന കോംബിനേഷനുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും കേരളമണ്ണിൽ കളിക്കുന്ന അവസാനരാജ്യാന്തര മത്സരമാകാം ഇത്. 39 വയസ്സുകാരനായ രോഹിതും 37 പിന്നിട്ട കോലിയും ഇനിയൊരിക്കൽക്കൂടി കേരള മണ്ണിൽ രാജ്യാന്തര മത്സരത്തിന് എത്താനിടയില്ല.കോലിയുടെ ഗ്രൗണ്ട് ഏകദിനത്തിലും ട്വന്റി20യിലുമായി ആകെ 7 മത്സരങ്ങളാണ് ഇന്ത്യ ഈ വേദിയിൽ കളിച്ചത്. അതിൽ ആറിലും ജയിച്ച ഇന്ത്യ ഒരേയൊരു തവണ മാത്രം അടിതെറ്റിയത് 2019ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു.
Auto ⏭️




