SPORTS
രഞ്ജി ചാംപ്യൻമാർക്കെതിരെ കളിച്ച് പരിശീലിക്കും, കേരളത്തെ നയിക്കാൻ വിഷ്ണു വിനോദ്, സഞ്ജു ഇല്ല

തിരുവനന്തപുരം∙ വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണ് മുന്നോടിയായി കേരള ടീം നിലവിലെ രഞ്ജി ട്രോഫി ചാംപ്യന്മാരായ ജമ്മു കശ്മീരിനെതിരെ പരിശീലന മത്സരങ്ങൾ കളിക്കും. ശ്രീനഗറിൽ സെപ്റ്റംബർ 11 മുതൽ 17 വരെയുള്ള തീയതികളിലായി രണ്ട് മത്സരങ്ങളാണ് കേരളം കളിക്കുക. വിഷ്ണു വിനോദാണ് കേരള ടീമിന്റെ ക്യാപ്റ്റൻ. പരിചയസമ്പന്നരായ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അതിഥി താരങ്ങളായ ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ എന്നിവരടങ്ങുന്ന ശക്തമായ നിരയുമായാണ് കേരളം കളിക്കാനിറങ്ങുക. കേരള ക്രിക്കറ്റ് ലീഗിലും സമീപകാല ടൂർണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
Auto ⏭️


