NEWS

പ്രവാസി മലയാളിക്ക് അവസാനമായി നാടണയാൻ പോലും പറ്റിയില്ല; നോവിന്റെ 15 വർഷം, കണ്ടെത്തിയത് അബോധാവസ്ഥയിൽ


റിയാദ്∙ തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ട്കോണം പുണർതത്തിൽ (പരേതരായ സോമരാജൻ – കമലമ്മ ദമ്പതികളുടെ മകൻ) അജയകുമാർ (56) ഹൃദയാഘാതം മൂലം റിയാദിലെ അൽ ദവാദ്മിയിൽ അന്തരിച്ചു. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കാണപ്പെട്ട അജയകുമാറിനെ സ്വദേശി പൗരൻ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് അധികൃതരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു.കഴിഞ്ഞ 36 വർഷമായി പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്ന അജയകുമാർ, ഇഖാമ അസാധുവായതും (ഹുറൂബ്) മറ്റ് നിയമതടസ്സങ്ങളും കാരണം കഴിഞ്ഞ 15 വർഷമായി നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.


Fashion ⏭️

Back to top button