SPORTS

ഇന്ത്യൻ ക്യാംപിൽ പരുക്ക് ഭീതി; നെറ്റ്‌സിൽ പരിശീലനത്തിനിടെ വിക്കറ്റ് കീപ്പർ ബാറ്ററുടെ നടുവ് ഉളുക്കി, വേദനയിൽ പുളഞ്ഞ് താരം


ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യൻ ക്യാംപിൽ പരുക്ക് ഭീതി. വെള്ളിയാഴ്ച നടന്ന നെറ്റ്‌സ് പരിശീലനത്തിനിടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന് കിഷന്റെ നടുവ് ഉളുക്കി. കടുത്ത വേദനയിലാണ് താരം മൈതാനം വിട്ടത്. പേസർമാരുടെ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ, നവ്ദീപ് സൈനി എറിഞ്ഞ ഒരു ഷോർട്ട് ഡെലിവറി പന്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇഷാന്റെ നടുവ് ഉളുക്കിയത്. ദുലീപ് ട്രോഫി ഫൈനലിൽ 270, 80 എന്നിങ്ങനെ റൺസ് നേടി മികച്ച ഫോമിലായിരുന്ന ഇഷാൻ കിഷൻ, പരിശീലന സെഷനിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. സ്പിന്നർമാരുടെ നെറ്റ്സിൽ, താരം തുടർച്ചയായി സിക്സറുകൾ പറത്തുന്നത് കാണാമായിരുന്നു.അതേസമയം, പരുക്കു ഭേദമായ പേസർ ജസ്പ്രീത് ബുമ്ര, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നിവർ ഫിറ്റ്നസ് പരീക്ഷ പാസായതോടെ ടീമിൽ ഇടമുറപ്പിച്ചു. 13ന് ഡൽഹിയിലാണ് അഫ്ഗാൻ പരമ്പരയുടെ തുടക്കം. ഇതേ ടീമാണ് സെപ്റ്റംബർ 19 മുതൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും പങ്കെടുക്കുക.


Auto ⏭️

Back to top button