SPORTS

ലക്ഷ്യം, ഹാട്രിക് ! മൂന്നാം വനിതാ ട്വന്റി20യിൽ ഇന്ത്യയും സിംബാബ്‌വെയും നേർക്കുനേർ


റായ്പു‍ർ∙ സിംബാബ്‌വെയ്ക്കെതിരായ 3 മത്സര വനിതാ ട്വന്റി20 പരമ്പരയിൽ സമ്പൂർണ വിജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച സ്മൃതി മന്ഥനയും സംഘവും ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മറുവശത്ത് സമ്പൂർണ തോൽവിയുടെ നാണക്കേട് ഒഴിവാക്കാൻ ഇന്നത്തെ മത്സരത്തിൽ സിംബാബ്‌വെയ്ക്ക് ജയം അനിവാര്യം. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.


Auto ⏭️

Back to top button