SPORTS
ചിൻമയ് സുതാർ 400 നോട്ടൗട്ട്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ക്വാഡ്രപ്പിൾ സെഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം

സോവിമ (നാഗാലാൻഡ്) ∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ക്വാഡ്രപ്പിൾ സെഞ്ചറി (400 റൺസ്) നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മിസോറമിന്റെ ചിൻമയ് സുതാർ. നാഗാലൻഡിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലാണ് ഇരുപത്തിയൊൻപതുകാരൻ ചിൻമയ് പുറത്താകാതെ 400 റൺസ് നേടിയത്. മുംബൈ താരമായിരുന്ന സുതാർ, ഈ സീസണിലാണ് മിസോറമിലേക്കു മാറിയത്. 517 പന്തിൽ 46 ഫോറും 7 സിക്സും സഹിതം 400 റൺസ് നേടിയ സുതാറിന്റെ ബലത്തിൽ, മിസോറം ഒന്നാം ഇന്നിങ്സ് 9ന് 581 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു.
Auto ⏭️



