SPORTS
പരമ്പര മോഹം! സ്മൃതിയും ഷെഫാലി തിളങ്ങണം; സിംബാബ്വെയ്ക്കെതിരെ രണ്ടാം ട്വന്റി20ക്ക് ഇന്ത്യൻ വനിതകൾ

റായ്പുർ ∙ സിംബാബ്വെയ്ക്കെതിരെയുള്ള രണ്ടാം വനിതാ ട്വന്റി20 മത്സരം ആധികാരികമായി ജയിച്ച് പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരം 4 വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവിൽ 3 മത്സര പരമ്പരയിൽ 1–0നു മുന്നിലാണ്. മത്സരം രാത്രി 7 മുതൽ, സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം. ആദ്യ ട്വന്റി20യിൽ വിറച്ച് ജയിച്ച ഇന്ത്യയ്ക്ക് സിംബാബ്വെയെ സിംപിളായി കീഴടക്കാൻ ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷെഫാലി വർമയും ഫോം കണ്ടെത്തിയേ മതിയാകൂ. അതേസമയം, അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്ത്യയുടെ വിജയശിൽപിയായ നിക്കി പ്രസാദും ഓൾറൗണ്ടർ ദീപ്തി ശർമയും പ്രതിസന്ധിഘട്ടത്തിൽ പതറാതെ പൊരുതിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. സിംബാബ്വെയെ ചെറിയ സ്കോറിൽ തളയ്ക്കാൻ നിർണായക പങ്കുവഹിച്ച ഇന്ത്യൻ ബോളർമാർ അതേ പ്രകടനം ഇന്നും പുറത്തെടുത്താൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.
Auto ⏭️




