NEWS

ഹോര്‍ട്ടിവൈന്‍ ബേക്കറിവഴി വില്‍ക്കാനുള്ള നീക്കം; ഇടപെട്ട് സർക്കാർ; ലൈസന്‍സ് റദ്ദാക്കും


തിരുവനന്തപുരം∙ ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ നിർദേശം നൽകി. ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് വഴിയൊരുക്കിയ മുൻ എൽഡിഎഫ് സർക്കാരിന്റെ അബ്കാരി നിയമഭേദഗതി പുനഃപരിശോധിക്കാൻ എക്സൈസ് മന്ത്രി നിർദേശം നൽകി. വിവാദ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ ചെയ്തു.ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപനയ്ക്കാണ് സർക്കാർ അനുമതി നൽകിയത്. പഴങ്ങളിൽ നിന്നു നിർമിക്കുന്ന ഈ വൈനിന്റെ വിൽപന ചാലക്കുടിയിലെ ബേക്കറിയിലാണു തുടങ്ങിയത്. എൽഡിഎഫ് സർക്കാരിന്റെ കാലത്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോർട്ടി വൈൻ വിൽപന. 4 സ്ഥാപനങ്ങൾക്കാണു ഹോർട്ടി വൈൻ നിർമിക്കാൻ അനുമതി നൽകിയത്.


Fashion ⏭️

Back to top button