NEWS
‘മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്; മകന്റെ ഭാവിയിൽ ആശങ്കയുണ്ട്, സ്വകാര്യത മാനിക്കണം’: വിഡിയോയുമായി സുഹൈലിന്റെ മാതാവ്

കൊച്ചി∙ നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവിന്റെ (19) മാതാവ് സമൂഹമാധ്യമത്തിൽ വിശദീകരണവുമായി രംഗത്ത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മാതാവ് സന്ദേശത്തിൽ പറഞ്ഞു. ഞങ്ങൾ ഉള്ളിടത്തോളം കാലം മരിച്ചവരുടെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും മകന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും മാതാവ് പറഞ്ഞു.∙ വിഡിയോ സന്ദേശത്തിന്റെ പ്രസക്തഭാഗംഒക്ടോബർ 11നാണ് അപകടം നടന്നത്. സുഹൈൽ ഓടിച്ച ആഡംബര കാർ സ്കൂട്ടറിൽ ഇടിച്ച് കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക(22) എന്നിവരാണു മരിച്ചത്.
Fashion ⏭️




