SPORTS

‘ഒരു സിഎസ്കെ ആരാധകൻ ഇനി സൺറൈസേഴ്സ് ഉടമയുടെ ഭർത്താവ്, അന്ന് സിഎസ്കെയെ കോടതി കയറ്റിയ സൺഗ്രൂപ്പ്’


ചെന്നൈ ∙ ഏറെനാളത്തെ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കാവ്യ മാരൻ – അനിരുദ്ധ് വിവാഹം ഒടുവിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. മകളുടെ വിവാഹം ക്ഷണിക്കാനായി കലാനിധി മാരൻ തെലങ്കാന മുഖ്യമന്ത്രിയുടെ മുന്നിലെത്തിയതോടെയൈാണ് വിവാഹക്കാര്യം പരസ്യമായത്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളും ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരനും തമിഴ് സിനിമയിലെ സെൻസേഷനൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും പ്രണയത്തിലാണെന്നു പ്രചാരമുണ്ടായിരുന്നു. കാവ്യ– അനിരുദ്ധ് വിവാഹമുറപ്പിച്ചതോടെ ക്രിക്കറ്റ് ലോകത്തും ചർച്ച ചൂടുപിടിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് ഉടമയും ചെന്നൈ സൂപ്പർ കിങ്സ് ആരാധകനും തമ്മിലുള്ള വിവാഹം എന്ന രീതിയിലാണ് ചർച്ചകൾ. ഇതു പരാമർശിച്ച് ഒട്ടേറെ പോസ്റ്റുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ചില പോസ്റ്റുകൾ ഇങ്ങനെയാണ്: ‘‘കടുത്ത സിഎസ്കെ ആരാധകനായ അനിരുദ്ധ്, ഈ സീസണിൽ കാവ്യ മാരന് വേണ്ടി എസ്ആർഎച്ചിനെ പിന്തുണയ്ക്കുമോ?’’


Auto ⏭️

Back to top button