SPORTS
വെൽക്കം ടു കേരളം! രോ–കോ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ എത്തി; തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് പൂരം!

തിരുവനന്തപുരം ∙ വിരാട് കോലിയും രോഹിത് ശർമയും ശുഭ്മൻ ഗില്ലും രവീന്ദ്ര ജഡേജയും ഉൾപ്പെടെയുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരനിര കേരളമണ്ണിൽ. ഷായ് ഹോപ് നയിക്കുന്ന വെസ്റ്റിൻഡീസ് ടീമും ഇന്നലെ പുലർച്ചെ എത്തി. ഇനി 3 ദിവസം ഇരു ടീമുകളും പരിശീലനത്തിരക്കിലാണ്. ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന പരമ്പരയ്ക്കു തുടക്കം കുറിക്കുന്ന ആദ്യ മത്സരം 27ന് ഉച്ചയ്ക്ക് 2 മുതൽ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയത്തിൽ.പിന്നാലെയുള്ള വിമാനങ്ങളിൽ ധ്രുവ് ജുറേൽ, ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്സ്വാൾ എന്നിവരും വന്നു. രാത്രി 10.45ന് ബെംഗളൂരുവിൽ നിന്നാണ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ.രാഹുൽ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, അക്വിബ് നബി എന്നിവരെത്തിയത്. മുഹമ്മദ് സിറാജും നിതീഷ് കുമാർ റെഡ്ഡിയും ഹൈദരാബാദിൽനിന്ന് അർധ രാത്രിയോടെ എത്തി. ലക്നൗവിൽനിന്ന് കുൽദീപ് യാദവും വന്നു.
Auto ⏭️




