SPORTS
‘ഞാൻ പാക്കിസ്ഥാനിൽനിന്നാണ്, ഐ ലവ് യൂ..’: സഞ്ജുവിനോട് അപ്രതീക്ഷിത വെളിപ്പെടുത്തൽ– വിഡിയോ വൈറൽ

സനോ ∙ ജപ്പാനെതിരെയുള്ള ട്വന്റി20 മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ആരാധകനും തമ്മിലുണ്ടായ രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരശേഷം ഇന്ത്യൻ താരങ്ങൾ ഡഗൗട്ടിൽ ഒരുമിച്ചുനിന്നപ്പോൾ സ്റ്റേഡിയത്തിനു പുറത്തു നിന്ന ഒരാൾ സഞ്ജുവിനോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.തുടർന്ന് ഒരു സ്ഥലം ചൂണ്ടിക്കാണിച്ച സഞ്ജു, അവിടെ വച്ച് കാണാമെന്നും ഉറപ്പുനൽകി. അവിടെ കാത്തുനിൽക്കാമെന്ന് സമ്മതിച്ച ആരാധകൻ, തൊട്ടുപിന്നാലെ അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലും നടത്തി.“ഞാൻ അവിടെ കാത്തുനിൽക്കാം, പക്ഷേ ഞാൻ പാക്കിസ്ഥാനിൽ നിന്നുള്ളയാളാണ്. ഐ ലവ് യൂ!” എന്നാണ് ആരാധകൻ സഞ്ജുവിനോട് പറഞ്ഞത്. അതിർത്തികൾക്കപ്പുറവും ആരാധകർക്കിടയിൽ സഞ്ജുവിന്റെ സ്വീകാര്യത വ്യക്തമാക്കുന്നതായിരുന്നു ഈ സംഭാഷണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ചിട്ടയോടെ പന്തെറിഞ്ഞ ജപ്പാൻ താരങ്ങൾ ഇന്ത്യയെ വിറപ്പിച്ചു. ഓപ്പണർ അഭിഷേക് ശർമയെ (0) സ്പിന്നർ ചാർലി ഹരാ ഹിൻസെ ആദ്യ പന്തിൽ വീഴ്ത്തി. പിന്നാലെ സഞ്ജു സാംസൺ (9), ഇഷാൻ കിഷൻ (3) എന്നിവരും ഔട്ടായി. 12 പന്തിൽ 16 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ടോട്ടൽ 32ൽ എത്തിച്ചത്. മത്സരത്തിൽ ഒരു സിക്‌സ് പോലും നേടാൻ ഇന്ത്യയ്ക്കായില്ല. ആകെ നേടിയത് 2 ഫോർ മാത്രം. ശ്രേയസാണ് പ്ലെയർ ഓഫ് ദ് മാച്ച്.
Auto ⏭️




