SPORTS
6 മാസത്തിനകം വൈഭവ് സ്ഥിരമാകും, പക്ഷേ പുറത്താകുന്നത് സഞ്ജുവല്ല; ഈ 2 താരങ്ങളിലൊരാൾ: പ്രവചിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ ∙ അടുത്ത ആറു മാസത്തിനുള്ളിൽ വൈഭവ് സൂര്യവംശി ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ പ്ലേയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. എന്നാല്‍ വൈഭവ് ടീമിലെത്തുന്നതോടെ സഞ്ജു സാംസണല്ല മറിച്ച മറ്റു രണ്ടു താരങ്ങള്‍ക്കാണ് ഭീഷണിയെന്നും കൈഫ് പറഞ്ഞു. വൈഭവിന്റെ അരങ്ങേറ്റത്തിനു ശേഷം ടീമില്‍ സഞ്ജുവോ വൈഭവോ എന്ന ചര്‍ച്ചകളുണ്ട്. ‘‘വൈഭവ് ദുലീപ് ട്രോഫിയില്‍ സ്കോര്‍ ചെയ്തു. വൈഭവ് കളി മെച്ചപ്പെടുത്തുകയാണ്. ദുലീപ് ട്രോഫിയില്‍ പന്തെറിയുക പോലും ചെയ്തു.’’– കൈഫ് കൂട്ടിച്ചേർത്തു ഇഷാൻ കിഷന്റെ വരവോടെ ബാറ്റിങ് പൊസിഷനിൽ താഴേയ്ക്ക് ഇറങ്ങിയ തിലക്, ഈ വര്‍ഷം ഇതുവരെ 395 റണ്‍സാണ് േനടിയത്. 35.91 ശരാശരിയില്‍ 154.90 ആണ് തിലകിന്റെ സ്ട്രൈക്ക് റേറ്റ്.
Auto ⏭️




