AUTO

മഹീന്ദ്ര താർ OG: പ്രധാന 8 മാറ്റങ്ങളും ഇപ്പോഴും ലഭിക്കാത്ത 8 ഫീച്ചറുകളും


മഹീന്ദ്ര ഥാറിന്റെ പുതിയ മോഡൽ OG കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പഴയ മോഡലിൽ നിന്ന് മാറ്റങ്ങളുമായി ഥാർ OG എന്ന പേരിലാണ് വാഹനം പുറത്തിറക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോമും മെക്കാനിക്കൽ നവീകരണങ്ങളും റൈഡിങ് നിലവാരവും ഡ്രൈവിങ് സൗകര്യവും ഗണ്യമായി മെച്ചപ്പെടുത്തിയെങ്കിലും ആധുനിക എസ്‌യുവികളിൽ സാധാരണയായി കാണുന്ന ചില പ്രധാന ഫീച്ചറുകൾ ഈ ഓഫ്-റോഡറിൽ ഇപ്പോഴും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പുതിയ ഥാറിന് എന്തൊക്കെ പുതിയ ഫീച്ചറുകൾ ലഭിച്ചു, ഇപ്പോഴും ലഭിക്കാത്ത ഫീച്ചറുകൾ ഏത്? നോക്കാം.ഥാർ OG-യിൽ വന്നിട്ടുള്ള 8 പ്രധാന മാറ്റങ്ങൾ ∙ മാറ്റങ്ങൾ വരുത്തിയ സസ്പെൻഷൻ: പഴയ മോഡലിൽ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്ന ബോഡി റോളും അമിത കുലുക്കവും ഒഴിവാക്കാൻ, സ്കോർപിയോ-എന്നിലും റോക്സിലും ഉപയോഗിക്കുന്ന പെന്റാ-ലിങ്ക് വാട്ട്‌സ് ലിങ്കേജ് റിയർ സസ്‌പെൻഷനും ഒപ്പം ബമ്പുകൾ ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഫ്രീക്വൻസി ഡിപെൻഡന്റ് ഡാംപിംഗും (FDD / ഡാവിഞ്ചി ഡാംപർ) മഹീന്ദ്ര ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.∙ ഇലക്ട്രിക് പവർ സ്റ്റിയറിങ്: നഗരങ്ങളിലെയും ഇടുങ്ങിയ വഴികളിലെയും  ഓഫ്-റോഡിലും ഡ്രൈവിംഗ് കൂടുതൽ സുഗമമാക്കുന്നതിനായി പഴയ ഭാരമേറിയ ഹൈഡ്രോളിക് സ്റ്റിയറിങ്ങിന് പകരം ലൈറ്റ്-വെയ്റ്റ്  ഇലക്ട്രിക് പവർ സ്റ്റിയറിംഗ് (EPS) കൊണ്ടുവന്നു.∙ ഇ-ലോക്കിംഗ് ഡിഫറൻഷ്യലും ഡ്രൈവ് മോഡുകളും:∙ എൻജിൻ പെർഫോമൻസിലും മാറ്റം: 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിൻ 18 എച്ച്പി ഉയർന്ന് 152 എച്ച്പിയും ടോർക്ക് 330 എൻഎം ഉയർന്ന് 30 എൻഎമ്മുമായി മാറി. 2.0 ലീറ്റർ എംസ്റ്റാലിയോൺ ടർബോ-പെട്രോൾ എൻജിൻ 10 എച്ച്പിയും 30 എൻഎമ്മും വർധിച്ച് 162 എച്ച്പിയും 330 എൻഎമ്മുമായി.∙ മെച്ചപ്പെട്ട സുരക്ഷാ പാക്കേജ്: യാത്രക്കാരുടെ സുരക്ഷയ്ക്കായി ഉയർന്ന വേരിയന്റുകളിൽ നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, തലയും നെഞ്ചും സംരക്ഷിക്കുന്ന എച്ച്പിടിഎസ് (ഹെഡ്–പെൽവിസ്–ത്രോക്സ്–ഷോൾഡർ), 6 എയർബാഗ് സംവിധാനം എന്നിവയും ഉൾപ്പെടുത്തി.


Sports ⏭️

Back to top button