‘സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ചു പക്ഷേ, ബോബിയായി’; മുഖ്യമന്ത്രി എല്ലാം വിറ്റുമുടിക്കാൻ ശ്രമിക്കുന്നുവെന്ന് ചിന്ത ജെറോം

ചിന്ത ജെറോം, വി ഡി സതീശൻ
കൊല്ലം: ലൂസിഫറിലെ നായകകഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ശ്രമിച്ച മുഖ്യമന്ത്രി വി ഡി സതീശൻ ഒടുവിൽ വില്ലനായ ബോബിയായി മാറിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. എല്ലാം വിറ്റ് മുടിക്കാനാണ് ശ്രമം. പൂക്കി ഇമേജിൽ നിന്ന് ഇപ്പോൾ യഥാർത്ഥ ധാർഷ്‌ട്യം പുറത്തുവന്നുവെന്നും ചിന്ത പറഞ്ഞു.
‘മലപ്പുറത്തേക്കുള്ള വിമാനയാത്രയുടെ സ്‌പോൺസറുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. ഒരു ചോദ്യം ഉയർന്നാൽ ഉത്തരം പറയാൻ പൊതുപ്രവർത്തകർ ബാദ്ധ്യസ്ഥരാണ്. ഹെലികോപ്‌ടർ കരാർ പുതുക്കിക്കിട്ടാനുള്ള ചിപ്‌സന്റെ ഫയൽ സർക്കാരിന് മുന്നിലുണ്ട്. സൗജന്യം പറ്റുന്നത് കമ്മിറ്റ്‌മെന്റിന് വഴിവയ്‌ക്കും. മൂന്നുമാസം കൊണ്ട് പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്’- ചിന്ത ജെറോം പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് വിമാനയാത്ര വിവാദമായ സാഹചര്യത്തിലാണ് ചിന്തയുടെ പ്രതികരണം. വിമാന ഉടമകളായ കേളചന്ദ്ര ഗ്രൂപ്പ് നൽകിയ ഇൻവോയിസിന്റെ പകർപ്പ് നേരത്തേ പുറത്തുവന്നിരുന്നു. 19.88 ലക്ഷം രൂപയാണ് യാത്രയ്‌ക്ക് ചെലവായത്. ഹെലികോപ്‌ടർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്‌സൺ ഏവിയേഷന്റെ പ്രതികരണം. വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകും. സ്വകാര്യ വിമാനയാത്രാ ചെലവ് എത്രയാണെന്ന് ഇതിലൂടെ പുറത്ത് വരട്ടെയെന്നും ചിപ്‌സൺ അധികൃതർ പറഞ്ഞു. എന്നാൽ, വിമാനയാത്രയുടെ പണം ആര് മുടക്കിയെന്നത് എന്തിന് പറയണമെന്നാണ് മുഖ്യമനമന്ത്രി ചോദിച്ചത്. ഇനിയും താൻ പോകുമെന്നും അദ്ദേഹം പറഞ്ഞു.
English Summary
DYFI state president Chintha Jerome criticised Chief Minister V D Satheesan over his recent chartered flight to Malappuram. Her remarks came amid questions about who funded the journey. Documents reported on September 24 indicated that Chipson Aviation paid ₹19.88 lakh for the flight, while the political claims surrounding the arrangement remain contested.
RELATED TOPICS: CHINTHA JEROME V D SATHEESAN, VD SATHEESAN CHARTERED FLIGHT, MALAPPURAM CHARTERED FLIGHT CONTROVERSY, KERALA POLITICS NEWS, CHIPSON AVIATION
Read News ⏭️




