SPORTS
‘മഴ നല്ലതല്ലേ, വല്ലപ്പോഴുമല്ലോ കൊള്ളുന്നുള്ളൂ..’: സ്വന്തം നാട്ടിൽ ക്രിക്കറ്റ് നടക്കുമ്പോൾ ജപ്പാനിൽ മഴയത്ത് സഞ്ജുവിന്റെ പരിശീലനം

നഗോയ ∙ സ്വന്തം നാടായ തിരുവനന്തപുരത്ത് ഇന്ത്യ– വെസ്റ്റിൻഡീസ് മത്സരം നടക്കുമ്പോൾ ജപ്പാനിലെ നിഷിൻ കൊറോഗി സ്റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം സഞ്ജു സാംസൺ. മഴ നനഞ്ഞു കിടക്കുകയാണ് കൊറോഗി സ്റ്റേഡിയം. ആകാശം മൂടിക്കെട്ടി നിൽക്കുന്നു; പിച്ച് മൂടിക്കിടക്കുന്നു. മഴ ആശങ്കയ്ക്കിടയിൽ ഇന്നു രാവിലെ 10ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം. സ്റ്റേഡിയത്തിലേക്കുള്ള സുരക്ഷാപരിശോധന താരങ്ങൾക്കു കടുപ്പമായിരുന്നു. നമ്മുടെ താരങ്ങളെ കണ്ട പരിചയം പോലും സുരക്ഷാ ഉദ്യോഗസ്ഥർക്കില്ല. ബാഗും പോക്കറ്റിലെ സാധനങ്ങൾ പുറത്തെടുത്തുമെല്ലാം അവർ പരിശോധന നടത്തി.
Auto ⏭️




