SPORTS
ആറാം തവണയും ടോസ് ഭാഗ്യം ശ്രേയസ്സിനൊപ്പം, ജയം ഒപ്പമുണ്ടാകുമോ? ഇന്ത്യൻ ടീമിൽ രണ്ടു മാറ്റം

ബ്രിസ്റ്റോൾ ∙ ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനായി അരങ്ങേറി തുടർച്ചയായ ആറാം മത്സരത്തിലാണ് ടോസ് ഭാഗ്യം ശ്രേയസ്സിനൊപ്പം നിൽക്കുന്നത്. ടീമിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയിലെ നാലാം മത്സരത്തിന് ഇറങ്ങുമ്പോൾ ഇനിയൊരു തോൽവികൂടി സഹിക്കാനുള്ള കരുത്ത് ടീം ഇന്ത്യയ്ക്കോ ആരാധകർക്കോ ഇല്ല. മൂന്നാം മത്സരത്തിൽ 125 റൺസിന്റെ റെക്കോർഡ് തോൽവി നേരിട്ട ഇന്ത്യയ്ക്ക് ഇന്ന് ഏതുവിധേനയും ജയിച്ചേ മതിയാകൂ. മറുവശത്ത് പരമ്പരയിൽ 2–0നു മുന്നിലുള്ള ഇംഗ്ലണ്ടിന് ഇന്നു ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
Source link


