SPORTS
ജിം വെയർ ധരിച്ച് സാറ തെൻഡുൽക്കർ: വ്യാപകമായി പ്രചരിച്ച് വ്യാജ വിഡിയോ; യഥാർഥ വിഡിയോ ഇതാ

മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുൻസറുമായ സാറാ തെൻഡുൽക്കറുടെ ഡീപ് ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. 13 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ, രണ്ടു ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘മാർക്കസ്’ എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.പ്രചരിക്കുന്ന വൈറൽ വിഡിയോയിൽ ‘ജസ്റ്റ് ബോളിവുഡ്’ എന്ന് ഇംഗ്ലിഷിലെഴുതിയ വാട്ടർമാർക്ക് കാണാം. ഇൻസ്റ്റഗ്രാമിൽ 13 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ‘ജസ്റ്റ് ബോളിവുഡ്’. ജൂലൈ 30ന് ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് വ്യാജ വിഡിയോ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ‘സാറ തെൻഡുൽക്കർ ബാന്ദ്രയിൽ’ എന്ന അടിക്കുറിപ്പോടെയാണ് യഥാർഥ വിഡിയോ.യഥാർഥ വിഡിയോ പ്രചരിക്കുന്ന വിഡിയോ ഡിജിറ്റലായി വലിയ രീതിയിൽ തിരുത്തലുകൾ വരുത്തിയതാണെന്ന് വ്യക്തമാണ്. ചുരുക്കത്തിൽ, ജിം വെയർ ധരിച്ച സാറ തെൻഡുൽക്കറുടെ വൈറൽ വിഡിയോ വ്യാജമാണ്. യഥാർഥ വിഡിയോയിൽ അവർ കറുത്ത ടോപ്പും ട്രൗസറുമാണ് ധരിച്ചിരിക്കുന്നത്.
Auto ⏭️


