SPORTS
ടീം മാറാൻ താൽപര്യമില്ലാതെ അർജുൻ തെൻഡുൽക്കർ, രഞ്ജി ട്രോഫി ടീമിൽ ഉൾപ്പെടുത്താതെ ഗോവ, ഐപിഎൽ താരം കളിക്കും

പനജി∙ രഞ്ജി ട്രോഫിക്കുള്ള ഗോവ ക്രിക്കറ്റ് ടീമിൽ അർജുൻ തെൻഡുൽക്കർക്ക് ഇടമില്ല. പുതിയ സീസണിലേക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോഴാണ് ബോളിങ് ഓൾറൗണ്ടറായ അർജുൻ തെൻഡുൽക്കറിന് ടീമിൽ ഇടം ലഭിക്കാതെ പോയത്. ഒക്ടോബർ 11നാണ് രഞ്ജി ട്രോഫി മത്സരങ്ങൾക്കു തുടക്കമാകുന്നത്. എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ ബറോഡയാണ് ഗോവയുടെ എതിരാളികൾ. 2022 ലാണ് അർജുൻ ഗോവയ്ക്കായി കളിക്കാൻ തുടങ്ങിയത്. മുംബൈ ടീമിൽ അവസരങ്ങള്‍ കുറഞ്ഞതോടെയായിരുന്നു താരത്തിന്റെ ടീം മാറ്റം.ടീം മാറാൻ ഉദ്ദേശമില്ലെന്നും ഗോവയ്ക്കു വേണ്ടി തന്നെ തുടർന്നും കളിക്കുമെന്നും അർജുൻ മാസങ്ങൾക്കു മുൻപ് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗോവയും താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അഭിനവ് തേജ്റാണയ്ക്കു കീഴിലാണ് ഗോവ രഞ്ജി ട്രോഫി കളിക്കാനിറങ്ങുന്നത്. മുന്‍പ് ഡൽഹിക്കു വേണ്ടി കളിച്ചിരുന്ന ലളിത് യാദവ്, ഐപിഎലിൽ ആർസിബി താരമായിരുന്ന സുയാഷ് പ്രഭുദേശായി എന്നിവരും രഞ്ജി ട്രോഫിയിൽ ഗോവ ടീമിൽ കളിക്കും.
Auto ⏭️




