HEALTH
വൈദ്യശാസ്ത്ര രംഗത്ത് സൗദിക്ക് പുതിയൊരു നേട്ടം; ‘സജയും ദുഹയും’ ഇനി വെവ്വേറെ ജീവിതത്തിലേക്ക് | Saja and Duha Separated: Saudi Arabia Marks Major Medical Triumph

റിയാദ്: മൊറോക്കൻ ഇരട്ടകളായ ‘സജ, ദുഹ’ എന്നിവരുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരം. ദൈവാനുഗ്രഹത്താലും എന്റെ മെഡിക്കൽ, സർജിക്കൽ ടീമിലെ സഹപ്രവർത്തകരായ സഹോദരങ്ങളുടെയും സഹോദരിമാരുടെയും കഠിനാധ്വാനത്താലും മൊറോക്കൻ ഇരട്ടകളായ ‘സജ, ദുഹ’ എന്നിവരുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ശസ്ത്രക്രിയ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ശസ്ത്രക്രിയ ആറ് ഘട്ടങ്ങളിലായി ആറ് മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശ പ്രകാരം കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് 13 മാസം പ്രായമുള്ള സയാമിസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിലെ മെഡിക്കൽ ടീം ഈ ഇരട്ട കുട്ടികൾ 2026 ഏപ്രിൽ 24നാണ് സൗദിയിൽ എത്തിയത്. ആശുപത്രിയിൽ പ്രവേശിച്ചതിനുശേഷം അവർ കൃത്യമായ പരിശോധനകൾക്കും നിരവധി മെഡിക്കൽ യോഗങ്ങൾക്കും വിധേയരായി. പരിശോധനകളിൽ അവർ നെഞ്ചിലും വയറ്റിലും ഒട്ടിക്കിടക്കുന്നവരാണെന്നും ഹൃദയാവരണം, കരളും കുടലും എന്നിവ പങ്കിടുന്നവരാണെന്നും വ്യക്തമായി.ഇരട്ടകളിൽ ഒരാളുടെ തൊണ്ടയിൽ ഒരു പ്രശ്നമുണ്ടെന്നും ഇത് വേർപെടുത്തൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് എൻഡോസ്കോപ്പിയിലൂടെ പരിശോധിക്കുകയും ജന്മനാ ഉള്ള ആ തകരാർ എൻഡോസ്കോപ്പി വഴി ചികിത്സിക്കുകയും ചെയ്യേണ്ടിവന്നതായും ഡോ. റബീഅ പറഞ്ഞു. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി തുടങ്ങി മറ്റ് അനുബന്ധ വിഭാഗങ്ങളിൽ നിന്നുള്ള 23 കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും നഴ്സിങ്, സാങ്കേതിക ജീവനക്കാരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. ശസ്ത്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും ഉയർന്ന കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ ശസ്ത്രക്രിയ ആറ് ഘട്ടങ്ങളിലായി ഏകദേശം 10 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് കരുതിയത്. ഇത് വളരെ സൂക്ഷ്മമായ ഒരു ശസ്ത്രക്രിയയായിരുന്നുവെന്നും ഇതിന്റെ വിജയസാധ്യത 70 ശതമാനത്തിലധികമാണെന്നും അൽറബീഅ സൂചിപ്പിച്ചു. സയാമിസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള സൗദി പദ്ധതിക്ക് കീഴിൽ മൊറോക്കോയിൽ നിന്നുള്ള സയാമിസ് ഇരട്ടകളെ വേർപെടുത്തുന്ന നാലാമത്തെ ശസ്ത്രക്രിയയാണിത്. 1990 ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 28 രാജ്യങ്ങളിൽ നിന്നുള്ള 159 സയാമീസ് കേസുകൾ പഠിക്കുകയുണ്ടായി. 73ാമത്തെ ശസ്ത്രക്രിയയാണിതെന്നും ഡോ. അൽ റബീഅ ചൂണ്ടിക്കാട്ടി. മാനുഷിക പ്രവർത്തനങ്ങളിലും പ്രത്യേകിച്ച് വൈദ്യശാസ്ത്ര രംഗത്തും സൗദി അറേബ്യ വഹിക്കുന്ന മുൻകൈയെടുക്കുന്ന പങ്കിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അൽ റബീഅ പറഞ്ഞു. ഈ പദ്ധതിക്ക് ലഭിക്കുന്ന പിന്തുണയ്ക്കും ശ്രദ്ധയ്ക്കും നിരന്തരമായ മേൽനോട്ടത്തിനും സൽമാൻ രാജാവിനും കിരീടാവകാശിക്കും, മെഡിക്കൽ ടീമിലെ അംഗങ്ങളുടെ പേരിൽ അൽ റബീഅ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി. മൊറോക്കൻ സമായീസ് ഇരട്ടകൾക്ക് ലഭിച്ച ഉയർന്ന നിലവാരത്തിലുള്ള വൈദ്യസഹായത്തിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും കുട്ടികളുടെ മാതാപിതാക്കൾ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി. ശസ്ത്രക്രിയ വിജയിപ്പിക്കുന്നതിനായി മെഡിക്കൽ സംഘം നടത്തിയ വലിയ ശ്രമങ്ങളെ അവർ അഭിനന്ദിക്കുകയും ചെയ്തു.
Life Style ⏭️




