NEWS
ഇന്ത്യ ചെയ്തപ്പോൾ തെറ്റ്, ട്രംപ് ചെയ്തപ്പോൾ ‘സ്ട്രാറ്റജി’! റഷ്യൻ എണ്ണക്കച്ചവടത്തിൽ ‘അമേരിക്കൻ ഇരട്ടത്താപ്പ്’

വാഷിങ്ടൻ∙ ആഗോള വിപണിയിലെ ഇന്ധനവില പിടിച്ചു നിർത്താനായി റഷ്യയിൽ നിന്ന് ദശലക്ഷക്കണക്കിന് ടൺ ഡീസൽ നേരിട്ട് വാങ്ങാൻ അമേരിക്ക തീരുമാനിച്ചിരിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഡോണൾഡ് ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം.തുടക്കത്തിൽ 300,000 ടണ്ണും, തുടർന്ന് ലക്ഷക്കണക്കിന് ടണ്ണും ഡീസൽ ലഭ്യമാക്കുന്ന ഈ കരാർ, അമേരിക്കയുടെ ഉപരോധ നയങ്ങളിലെ വലിയ മാറ്റത്തെയാണ് കാണിക്കുന്നത്. വിലക്കയറ്റം മൂലം പ്രതിസന്ധിയിലായ കർഷകരെയും തൊഴിലാളികളെയും സഹായിക്കാനാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
Fashion ⏭️




