SPORTS
വൈഭവ് സൂര്യവംശി പുറത്തുതന്നെ, രണ്ടാം ട്വന്റി20യിലും സഞ്ജു– അഭിഷേക് ഓപ്പണിങ് സഖ്യം, ഇന്ത്യയ്ക്കു ബാറ്റിങ്

റാഞ്ചി∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ അഭിഷേക് ശർമ– സഞ്ജു സാംസൺ സഖ്യം ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യും. കൗമാര താരം വൈഭവ് സൂര്യവംശി രണ്ടാം മത്സരത്തിലും പുറത്തിരിക്കും. മത്സരത്തിൽ ടോസ് വിജയിച്ച ശ്രേയസ് അയ്യർ ബാറ്റിങ് തിരഞ്ഞെടുത്തു. വെസ്റ്റിൻഡീസ് ടീമിൽ ഒരു മാറ്റമുണ്ട്. മാത്യു ഫോർഡെയ്ക്കു ശേഷം ഗുഡകേഷ് മോട്ടി കളിക്കാനിറങ്ങും.വെസ്റ്റിൻഡീസ് പ്ലേയിങ് ഇലവൻ– ഷായ് ഹോപ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പര്‍), കാമിൽ പുരാൻ, ഷിമ്രോൺ ഹെറ്റ്മിയർ, റോവ്മൻ പവൽ, ഷെർഫെയ്ൻ റുഥർഫോഡ്, റൊമാരിയോ ഷെഫേർഡ്,ഗുഡകേഷ് മോട്ടി, റോസ്റ്റൻ ചേസ്, ഷമാർ സ്പ്രിങ്ങര്‍, അകീൽ ഹുസെയ്ൻ, ഷമാർ ജോസഫ്.
Auto ⏭️




